---
title: "ആറളംഗ്രാമ പഞ്ചായത്തിൽ സമഗ്ര നീർത്തട വികസന പദ്ധതി തൊഴിലുറപ്പ് പദ്ധതിയിൽ നടപ്പിലാക്കുന്നതിനു നടപടി സ്വീകകരിക്കണമെന്ന് നിർദ്ദേശം:"
english_title: "Comprehensive Watershed Development Project in Aralangrama Panchayat"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/18142/Comprehensive-Watershed-Development-Project-in-Aralangrama-Panchayat"
published_at: "2021-12-28T16:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61caf32b6ebcc_IMG-20211228-WA0060.jpg"
keywords: []
---

# ആറളംഗ്രാമ പഞ്ചായത്തിൽ സമഗ്ര നീർത്തട വികസന പദ്ധതി തൊഴിലുറപ്പ് പദ്ധതിയിൽ നടപ്പിലാക്കുന്നതിനു നടപടി സ്വീകകരിക്കണമെന്ന് നിർദ്ദേശം:

> **Lead Summary:**  പേരാവൂർ :മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംസ്ഥാന മിഷൻ ഡയറക്ടർ ബി. അബ്ദുൽ നാസർ ഐ.എ .എസ് ഇരിട്ടി ബ്ലോക്ക്‌ പഞ്ചായത്ത്തിലെ മലയോര പട്ടിക വർഗ പ്രദേശമായ ആറളം ഗ്രാമ പഞ്ചായത്തിലെ വിവിധ തൊഴിലുറപ്പ് പദ്ധതികളും, ആറളം ഫാമിലെ പ്രവൃത്തികളും പരിശോധിച്ചു.

## Article Content

 പേരാവൂർ :മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംസ്ഥാന മിഷൻ ഡയറക്ടർ ബി. അബ്ദുൽ നാസർ ഐ.എ .എസ് ഇരിട്ടി ബ്ലോക്ക്‌ പഞ്ചായത്ത്തിലെ മലയോര പട്ടിക വർഗ പ്രദേശമായ ആറളം ഗ്രാമ പഞ്ചായത്തിലെ വിവിധ തൊഴിലുറപ്പ് പദ്ധതികളും, ആറളം ഫാമിലെ പ്രവൃത്തികളും പരിശോധിച്ചു.

ഗ്രാമ പഞ്ചായത്തിൽ സമഗ്ര നീർത്തട വികസന പദ്ധതി തൊഴിലുറപ്പ് പദ്ധതിയിൽ ആസൂത്രണം ചെയ്തു  നടപ്പിലാക്കുന്നതിനു നടപടി സ്വീകകരിക്കണമെന്ന് ഡയറക്ടർ നിർദ്ദേശിച്ചു.  നിലവിലെ പദ്ധതി പ്രവർത്തനങ്ങൾ കുറ്റമറ്റതാക്കണമെന്നും ഫീൽഡ്തല പരിശോധനകൾ കാര്യക്ഷമമാക്കണമെന്നും ഡയറക്ടർ ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകി.

ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ജെസിമോൾ വാഴപ്പള്ളി, വാർഡ് മെമ്പർ മിനി ദിനേശൻ,ജെപിസി  ഹൈദർ അലി, ബിപി ഓ  സുനിൽകുമാർ ജില്ല എഞ്ചിനീയർ  ആതിര ,മറ്റു ബ്ലോക് തലത്തിലെയും ഗ്രാമ പഞ്ചായത്ത്‌ തല ത്തിലെയും ഉദ്യോഗസ്ഥർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/18142/Comprehensive-Watershed-Development-Project-in-Aralangrama-Panchayat)