---
title: "സം​സ്ഥാ​ന​ത്തെ തീ​യേ​റ്റ​റു​ക​ളി​ൽ രാ​ത്രി പ​ത്തി​ന് ശേ​ഷം ഇ​നി പ്ര​ദ​ർ​ശ​ന​മു​ണ്ടാ​കി​ല്ല."
english_title: "No film show after 10"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/18146/no-film-show-after-10"
published_at: "2021-12-28T17:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61caf8a912fac_images - 2021-12-28T171430.150.jpeg"
keywords: []
---

# സം​സ്ഥാ​ന​ത്തെ തീ​യേ​റ്റ​റു​ക​ളി​ൽ രാ​ത്രി പ​ത്തി​ന് ശേ​ഷം ഇ​നി പ്ര​ദ​ർ​ശ​ന​മു​ണ്ടാ​കി​ല്ല.

> **Lead Summary:** തിരുവനന്തപുരം : സം​സ്ഥാ​ന​ത്തെ തീ​യേ​റ്റ​റു​ക​ളി​ൽ രാ​ത്രി പ​ത്തി​ന് ശേ​ഷം ഇ​നി പ്ര​ദ​ർ​ശ​ന​മു​ണ്ടാ​കി​ല്ല. പു​തു​വ​ർ​ഷ​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് സം​സ്ഥാ​ന​ത്ത് നാ​ല് ദി​വ​സം സ​ർ​ക്കാ​ർ രാ​ത്രി നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​തി​നാ​ലാ​ണ് തീ​രു​മാ​നം. കോ​വി​ഡ് കാ​ല​ത്ത് അ​ട​ച്ച തീ​യ​റ്റ​റു​ക​ൾ പ​ല​തും അ​ടു​ത്ത​കാ​ല​ത്താ​ണ് തു​റ​ന്ന​ത്.

## Article Content

തിരുവനന്തപുരം : സം​സ്ഥാ​ന​ത്തെ തീ​യേ​റ്റ​റു​ക​ളി​ൽ രാ​ത്രി പ​ത്തി​ന് ശേ​ഷം ഇ​നി പ്ര​ദ​ർ​ശ​ന​മു​ണ്ടാ​കി​ല്ല. പു​തു​വ​ർ​ഷ​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് സം​സ്ഥാ​ന​ത്ത് നാ​ല് ദി​വ​സം സ​ർ​ക്കാ​ർ രാ​ത്രി നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​തി​നാ​ലാ​ണ് തീ​രു​മാ​നം. കോ​വി​ഡ് കാ​ല​ത്ത് അ​ട​ച്ച തീ​യ​റ്റ​റു​ക​ൾ പ​ല​തും അ​ടു​ത്ത​കാ​ല​ത്താ​ണ് തു​റ​ന്ന​ത്.

ഒ​മി​ക്രോ​ണ്‍ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് പു​തു​വ​ർ​ഷ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് സ​ർ​ക്കാ​ർ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​ത്.

ഇ​തിന്റെ ഭാ​ഗ​മാ​യി ഡി​സം​ബ​ർ 30 മു​ത​ൽ ജ​നു​വ​രി ര​ണ്ടു വ​രെ രാ​ത്രി​കാ​ല നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്താ​ൻ മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന കോ​വി​ഡ് അ​വ​ലോ​ക​ന​യോ​ഗം തീ​രു​മാ​നി​ച്ചി​രു​ന്നു. പു​തു​വ​ർ​ഷ ആ​ഘോ​ഷ​ങ്ങ​ളും രാ​ത്രി പ​ത്തി​ന് ശേ​ഷം വി​ല​ക്കി​യി​ട്ടു​ണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/18146/no-film-show-after-10)