---
title: "#kuthuparamb | ലോക്കൽ റാലി ക്യാമ്പ് ഫെബ്രുവരി രണ്ട് മുതൽ നാല് വരെ "
english_title: "Local Rally Camp from February 2nd to 4th"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/181541/local-rally-camp-from-february-2nd-to-4th"
published_at: "2024-02-02T13:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65bca0ce9eb07_IMG-20240202-WA0011.jpg"
keywords: []
---

# #kuthuparamb | ലോക്കൽ റാലി ക്യാമ്പ് ഫെബ്രുവരി രണ്ട് മുതൽ നാല് വരെ 

> **Lead Summary:** **കൂത്തുപറമ്പ്: **കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് കൂത്തുപറമ്പ് ലോക്കൽ അസോസിയേഷന്റെ നേതൃത്വത്തിൽ ഫെബ്രുവരി രണ്ട് മുതൽ നാല് വരെ ലോക്കൽ റാലി ക്യാമ്പ് കൂത്തുപറമ്പ് തൊക്കിലങ്ങാടി ഹയർ സെക്കൻഡറി സ്കൂളിൽവെച്ച് നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

## Article Content

**കൂത്തുപറമ്പ്: **കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് കൂത്തുപറമ്പ് ലോക്കൽ അസോസിയേഷന്റെ നേതൃത്വത്തിൽ ഫെബ്രുവരി രണ്ട് മുതൽ നാല് വരെ ലോക്കൽ റാലി ക്യാമ്പ് കൂത്തുപറമ്പ് തൊക്കിലങ്ങാടി ഹയർ സെക്കൻഡറി സ്കൂളിൽവെച്ച് നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

കൂത്തുപറമ്പ് ഉപജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 500ൽ പരം സ്കൗട്ടുകളും, ഗൈഡുകളും അധ്യാപകരും ആണ് ലോക്കൽ റാലി ക്യാമ്പിൽ പങ്കെടുക്കുന്നത്. കുട്ടികളുടെ മാനസികവും കായികവും സാഹസികവുമായ വിവിധ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചുകൊണ്ടുള്ള സെറിമോണിയൽ പരേഡ്, നോളജ് ഹണ്ടിങ്, നൃത്ത ദിശ, ഗാനദിശ തുടങ്ങിയ പരിപാടികളാണ് സംഘടിപ്പിക്കുന്നതെന്ന് സ്കൂൾ ഹെഡ് മാസ്റ്റർ പി.പി. വിനോദ് പറഞ്ഞു.

ലോക്കൽ അസോസിയേഷൻ സെക്രടറി സി. ജഗദീഷ്, സ്റ്റേറ്റ് ട്രെയിനർ കെ.എം. ചന്ദ്രൻ, സി.കെ. നിമിത ദാസ് തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/181541/local-rally-camp-from-february-2nd-to-4th)