---
title: "പുതുവൽസരാഘോഷ പരിപാടികളുടെ സമയക്രമത്തിൽ മാറ്റം വരുത്തി"
english_title: "Changed the schedule of New Year celebrations "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/18155/changed-the-schedule-of-new-year-celebrations"
published_at: "2021-12-28T17:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61cb02791582e_Screenshot_2021-12-28-17-54-55-87_7352322957d4404136654ef4adb64504.jpg"
keywords: []
---

# പുതുവൽസരാഘോഷ പരിപാടികളുടെ സമയക്രമത്തിൽ മാറ്റം വരുത്തി

> **Lead Summary:** കണ്ണൂർ: സീനാ സിനിമാർട് ജനനന്മ കൾച്ചറൽ ഫോറം കണ്ണൂർ യൂനിറ്റുമായി സഹകരിച്ച് കണ്ണൂർ ദിനേശ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന പുതുവൽസരാഘോഷ പരിപാടികളുടെ സമയക്രമത്തിൽ മാറ്റം വരുത്തിയതായി സംഘാടകർ ഇന്ന് കണ്ണൂരിൽ അറിയിച്ചു 

## Article Content

കണ്ണൂർ: സീനാ സിനിമാർട് ജനനന്മ കൾച്ചറൽ ഫോറം കണ്ണൂർ യൂനിറ്റുമായി സഹകരിച്ച് കണ്ണൂർ ദിനേശ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന പുതുവൽസരാഘോഷ പരിപാടികളുടെ സമയക്രമത്തിൽ മാറ്റം വരുത്തിയതായി സംഘാടകർ ഇന്ന് കണ്ണൂരിൽ അറിയിച്ചു 

ഒമി ക്രോൺൺ വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ രാത്രി നിയന്ത്രണം സർക്കാർ കർശനമാക്കിയതിനെ തുടർന്നാണ് സമയത്തിൽ മാറ്റം വരുത്തിയത്‌. 

നേരത്തെ ഡിസംബർ 31, രാത്രി 7.30 മുതൽ 12 മണി വരെ നിശ്ചയിച്ച പരിപാടി ജില്ലാ ഭരണകൂടത്തിൻ്റെ നിർദേശ പ്രകാരം വൈകീട്ട് ആറിന് ആരംഭിച്ച് രാത്രി 10 ന് സമാപിക്കും. 

സാജു നവോദയ, ശിവദാസൻ മട്ടന്നൂർ എന്നിവ ത ടെ കോമഡി സ്കിറ്റ്, ശമീർ ബിൻ കരീമിൻ്റെ സിനിമാറ്റിക് ഡാൻസ്, ഷിനു കടലുണ്ടിയുടെ നാടൻപാട്ട് എന്നിവയാണ് ഉണർവ് 2022 മേഗാ ഷോ എന്ന പേരിൽ സംഘടിപ്പിക്കുന്ന പുതുവൽസരാഘോഷത്തിലെ പ്രത്യേക തയെന്ന് സീന സിനിമാർട്ടും എൻ വെങ്കിടാചലവും അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/18155/changed-the-schedule-of-new-year-celebrations)