---
title: "#temple | കലവറ നിറക്കല്‍ ഘോഷയാത്ര നടന്നു "
english_title: "chellath madappura devi temple "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/181563/chellath-madappura-devi-temple"
published_at: "2024-02-02T14:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65bcb0d8bef30_WhatsApp_Image_2024-02-02_at_1.40.18_PM.jpeg"
keywords: []
---

# #temple | കലവറ നിറക്കല്‍ ഘോഷയാത്ര നടന്നു 

> **Lead Summary:** ചെള്ളത്ത് മടപ്പുര ദേവി ക്ഷേത്രം പ്രതിഷ്ഠാദിന മഹോത്സവത്തിന്റെ ഭാഗമായി കലവറ നിറക്കല്‍ ഘോഷയാത്ര നടന്നു. നിരവധി ഭക്തര്‍ പങ്കാളികളായി. രാധാകൃഷ്ണ മഠം ബാലഗോപാല ക്ഷേത്രം, കൊമ്മല്‍ മീത്തലെകളം ഭഗവതി ക്ഷേത്രം, പുന്നോല്‍ മുള്ളന്‍ തറവാട് ഗുളിക സ്ഥാനം എന്നിവിടങ്ങളിൽ നിന്നും ആരംഭിച്ച് ക്ഷേത്രത്തില്‍ എത്തി ചേര്‍ന്നു.

## Article Content

ചെള്ളത്ത് മടപ്പുര ദേവി ക്ഷേത്രം പ്രതിഷ്ഠാദിന മഹോത്സവത്തിന്റെ ഭാഗമായി കലവറ നിറക്കല്‍ ഘോഷയാത്ര നടന്നു. നിരവധി ഭക്തര്‍ പങ്കാളികളായി. രാധാകൃഷ്ണ മഠം ബാലഗോപാല ക്ഷേത്രം, കൊമ്മല്‍ മീത്തലെകളം ഭഗവതി ക്ഷേത്രം, പുന്നോല്‍ മുള്ളന്‍ തറവാട് ഗുളിക സ്ഥാനം എന്നിവിടങ്ങളിൽ നിന്നും ആരംഭിച്ച് ക്ഷേത്രത്തില്‍ എത്തി ചേര്‍ന്നു.

പ്രതിഷ്ഠ ദിവസം ക്ഷേത്രം തന്ത്രി തേക്കിനിയേടത് തരണനെല്ലൂര്‍ പദ്മനാഭന്‍ ഉണ്ണി നമ്പൂതിരിപ്പാടിന്റെ കാര്‍മികത്വത്തില്‍ ചെള്ളത്ത് ഭഗവതിക്ക് മകര പൊങ്കാല സമര്‍പ്പിച്ചു. തുടരന്ന് വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം ചെള്ളത്ത് മാതൃ സമിതിയുടെയും ദേശവാസികളുടെയും തിരുവാതിരയും കൈകൊട്ടിക്കളിയും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/181563/chellath-madappura-devi-temple)