---
title: "#Kannur | കണ്ണൂർ ജില്ലാ ക്ഷീര സംഗമം നാളെ മുതൽ ചെറുതാഴത്ത്; മന്ത്രി ചിഞ്ചുറാണി ഉൽഘാടനം ചെയ്യും"
english_title: "Kannur District Dairy Sangam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/181586/kannur-district-dairy-sangam"
published_at: "2024-02-02T15:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65bcc03239b4b_Screenshot_2024-02-02-15-29-14-46_ea26012d9a5b81ef1ae4314c8ea86412.jpg"
keywords: []
---

# #Kannur | കണ്ണൂർ ജില്ലാ ക്ഷീര സംഗമം നാളെ മുതൽ ചെറുതാഴത്ത്; മന്ത്രി ചിഞ്ചുറാണി ഉൽഘാടനം ചെയ്യും

> **Lead Summary:**  കണ്ണൂർ: കണ്ണൂർ ജില്ലാ ക്ഷീര സംഗമം നാളെ മുതൽ ഫിബ്രവരി ആറ് വരെ ചെറുതാഴത്ത് വിവിധ പരിപാടികളോടെ നടത്തുമെന്ന് ചെയർമാൻ കെ.സി. തമ്പാൻ മാസ്റ്റർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രാവിലെ പതാക ഉയർത്തുന്നതോടെ സംഗമത്തിന് തുടക്കമാവും. വൈകുന്നേരം മൂന്നിന് വിളംബം ഘോഷയാത്ര.

## Article Content

 കണ്ണൂർ: കണ്ണൂർ ജില്ലാ ക്ഷീര സംഗമം നാളെ മുതൽ ഫിബ്രവരി ആറ് വരെ ചെറുതാഴത്ത് വിവിധ പരിപാടികളോടെ നടത്തുമെന്ന് ചെയർമാൻ കെ.സി. തമ്പാൻ മാസ്റ്റർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രാവിലെ പതാക ഉയർത്തുന്നതോടെ സംഗമത്തിന് തുടക്കമാവും. വൈകുന്നേരം മൂന്നിന് വിളംബം ഘോഷയാത്ര.

ഞായറാഴ്ച രാവിലെ ഏഴിന് മിനിമാരത്തോൺ എം. വിജിൽ എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്യും. അഞ്ചിന് ക്ഷീര സംഘം പ്രസിഡണ്ടുമാർക്കും എലൈറ്റ് ഫാർമേഴ്സിനുമുള്ള ശില്പശാലയും ഡയറി എക്സ്പോയും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി. ദിവ്യ ഉൽഘാടനം ചെയ്യും. ഉച്ച കഴിഞ്ഞ് സഹകാരി സംഗമവും അഞ്ചിന് സാംസ്കാരിക സായാഹ്നവും കലാസന്ധ്യയും കലാപരിപാടികളും അരങ്ങേറും.

ആറിന് രാവിലെ എട്ടിന് ക്ഷീര വികസന സെമിനാർ. പത്തിന് പൊതുസമ്മേളനവും ക്ഷീരമിത്ര അവാർഡ് വിതരണവും മൃഗസംരക്ഷണ- ക്ഷീര വികസന വകുപ്പ് മന്ത്രി മന്ത്രി ജെ. ചിഞ്ചുറാണി ഉൽഘാടനം ചെയ്യും. തുടർന്ന് ക്ഷീര ഭവനം - സുന്ദര ഭവനം ക്യാമ്പയിൻ പുരാവസതു - രജിസ്ട്രഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉൽഘാടനം ചെയ്യും.

ചടങ്ങിൽവെച്ച് വിവിധ മത്സര വിജയിക്കൾക്കുള്ള സമ്മാന വിതരണവും എൻ്റോൾമെൻ്റ് വിതരണവും നടക്കും. എം.എൽ.എ.മാർ മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിക്കുമെന്ന് തമ്പാൻ മാസ്റ്റർ അറിയിച്ചു. പി.വി ബീന, കെ.സി ശാന്ത, ട്വിങ്കിൾ മാത്യു എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/181586/kannur-district-dairy-sangam)