---
title: "#congress | ജപ്തി നടപടി അവസാനിപ്പിക്കുക: ലീഡ് ബാങ്കിലേക്ക് കോൺഗ്രസ് പ്രവർത്തകരുടെ മാർച്ചും ധർണ്ണയും"
english_title: " March and sit-in by Congress workers"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/181600/march-and-sit-in-by-congress-workers"
published_at: "2024-02-02T16:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65bcc75bc143e_IMG-20240202-WA0017.jpg"
keywords: []
---

# #congress | ജപ്തി നടപടി അവസാനിപ്പിക്കുക: ലീഡ് ബാങ്കിലേക്ക് കോൺഗ്രസ് പ്രവർത്തകരുടെ മാർച്ചും ധർണ്ണയും

> **Lead Summary:** **കൽപ്പറ്റ: **ബാങ്കുകളുടെ ജപ്തി നടപടി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കൽപ്പറ്റ നിയോജകമണ്ഡലം കോൺഗ്രസ് പ്രവർത്തകർ കൽപ്പറ്റ ലീഡ് ബാങ്കിലേക്ക് മാർച്ചും ധർണ്ണയും നടത്തി. കാർഷിക ഉത്പന്നങ്ങളുടെ വില തകർച്ച, കൃഷി നാശം, വന്യമൃഗ ശല്യം, തുടങ്ങിയ പ്രയാസങ്ങളിൽ കഷ്ടപ്പെടുന്ന കർഷകരുടെ മേലിൽ ബാങ്കുകളുടെ ജപ്തി നടപടികൾ അവസാനിപ്പിക്കണമെന്നും, സംസ്ഥാന സർക്കാർ പലിശ, സബ്സിഡി ഉൾപ്പെടെയുള്ള ആശ്വാസ പദ്ധതികൾ പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് ധർണ നടത്തിയത്.

## Article Content

**കൽപ്പറ്റ: **ബാങ്കുകളുടെ ജപ്തി നടപടി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കൽപ്പറ്റ നിയോജകമണ്ഡലം കോൺഗ്രസ് പ്രവർത്തകർ കൽപ്പറ്റ ലീഡ് ബാങ്കിലേക്ക് മാർച്ചും ധർണ്ണയും നടത്തി. കാർഷിക ഉത്പന്നങ്ങളുടെ വില തകർച്ച, കൃഷി നാശം, വന്യമൃഗ ശല്യം, തുടങ്ങിയ പ്രയാസങ്ങളിൽ കഷ്ടപ്പെടുന്ന കർഷകരുടെ മേലിൽ ബാങ്കുകളുടെ ജപ്തി നടപടികൾ അവസാനിപ്പിക്കണമെന്നും, സംസ്ഥാന സർക്കാർ പലിശ, സബ്സിഡി ഉൾപ്പെടെയുള്ള ആശ്വാസ പദ്ധതികൾ പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് ധർണ നടത്തിയത്.

ധർണ്ണ ഡി.സി.സി പ്രസിഡണ്ട് എൻ.ഡി. അപ്പച്ചൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് സുരേഷ് ബാബു അധ്യക്ഷനായിരുന്നു. കെ.എൽ. പൗലോസ്, പി.പി. ആലി, വി.എ. മജീദ്, കെ.വി. പോക്കർ ഹാജി, ഒ.വി. അപ്പച്ചൻ, ബിനു തോമസ്, നജീബ് കരണി, എം.എ. ജോസഫ്, ജി. വിജയമ്മ ടീച്ചർ, ശോഭന കുമാരി, ടി.ജെ. ഐസക്, ഗിരീഷ് കൽപ്പറ്റ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/181600/march-and-sit-in-by-congress-workers)