---
title: "#youthcongress | യൂത്ത് കോൺഗ്രസ്സ് ബോർഡുകൾ നീക്കം ചെയ്യാൻ ശ്രമം; നഗരസഭ ഉദ്യോഗസ്ഥരും പ്രവർത്തകരും തമ്മിൽ വാക്കേറ്റം "
english_title: "Attempt to remove Youth Congress Boards"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/181607/attempt-to-remove-youth-congress-boards"
published_at: "2024-02-02T16:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65bccc6d075bf_IMG-20240202-WA0007.jpg"
keywords: []
---

# #youthcongress | യൂത്ത് കോൺഗ്രസ്സ് ബോർഡുകൾ നീക്കം ചെയ്യാൻ ശ്രമം; നഗരസഭ ഉദ്യോഗസ്ഥരും പ്രവർത്തകരും തമ്മിൽ വാക്കേറ്റം 

> **Lead Summary:** **ഇരിട്ടി: **സുഹൈബ് അനുസ്മരണത്തിന്റെ ഭാഗമായി വ്യാഴാഴ്ച രാത്രി ഇരിട്ടി ടൗണിൽ സ്ഥാപിച്ച ബാനറുകൾ നഗരസഭ അഴിച്ചുമാറ്റാൻ ശ്രമിച്ചത് വാക്ക് തർക്കത്തിന് കാരണമായി. വെള്ളിയാഴ്ച രാവിലെ ബാനറുകൾ അഴിക്കാൻ എത്തിയ ഉദ്യോഗസ്ഥയെയും വാഹനത്തെയും പ്രവർത്തകർ ഇരിട്ടി ടൗണിൽ തടഞ്ഞുവെച്ചു. നഗരസഭ എച്ച്.എസ് എത്തി ചർച്ച നടത്തിയ ശേഷമാണ് വാഹനത്തെയും ഉദ്യോഗസ്ഥയെയും പോകാൻ അനുവദിച്ചത്.

## Article Content

**ഇരിട്ടി: **സുഹൈബ് അനുസ്മരണത്തിന്റെ ഭാഗമായി വ്യാഴാഴ്ച രാത്രി ഇരിട്ടി ടൗണിൽ സ്ഥാപിച്ച ബാനറുകൾ നഗരസഭ അഴിച്ചുമാറ്റാൻ ശ്രമിച്ചത് വാക്ക് തർക്കത്തിന് കാരണമായി. വെള്ളിയാഴ്ച രാവിലെ ബാനറുകൾ അഴിക്കാൻ എത്തിയ ഉദ്യോഗസ്ഥയെയും വാഹനത്തെയും പ്രവർത്തകർ ഇരിട്ടി ടൗണിൽ തടഞ്ഞുവെച്ചു. നഗരസഭ എച്ച്.എസ് എത്തി ചർച്ച നടത്തിയ ശേഷമാണ് വാഹനത്തെയും ഉദ്യോഗസ്ഥയെയും പോകാൻ അനുവദിച്ചത്.

ഹൈക്കോടതി ഉത്തരവ് പ്രകാരം ബാനറുകൾ നീക്കം ചെയ്യാൻ നഗരസഭ ജീവനക്കാർ ശ്രമിച്ചപ്പോഴാണ് പ്രവർത്തകർ എത്തി തടയാൻ ശ്രമിക്കുകയും പോലീസിൽ വിവരം അറിയിക്കുകയൂം ചെയ്തത്. ഏറെനേരം നടന്ന വാക്കേറ്റം ഗതാഗത തടസ്സം സൃഷ്ടിച്ചു. നേതാക്കൾ എത്തി അണികളെ ശാന്തരാക്കി നീക്കം ചെയ്ത ബാനറുകൾ പുനഃസ്ഥാപിച്ച ശേഷമാണ് പ്രവർത്തകർ മടങ്ങിയത്.

കോൺഗ്രസ്സ് നേതാക്കളയ പി.എ നസീർ, പി.വി. മോഹനൻ, യൂത്ത് കോൺഗ്രസ്സ് നേതാക്കളായ നിധിൻ നടുവാനാട്, നിവിൻ മാനുവൽ, ഷാനിദ് പുന്നാട്, മിതേഷ്‌, റാഷിദ്, റഷീദ്, ജോബിഷ് പോൾ, സുനിൽ, നജീബ് എന്നിവരും നിരവധി പ്രവർത്തകരും പ്രതിക്ഷേധത്തിൽ പങ്കെടുത്തു .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/181607/attempt-to-remove-youth-congress-boards)