---
title: "*iritty | തൊഴിലുറപ്പ് ഗ്രാമസഭയും റോസ് ഗാർഡൻ കലാ പരിപാടിയും സംഘടിപ്പിച്ചു"
english_title: "Rose Garden Art Program"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/181627/rose-garden-art-program"
published_at: "2024-02-02T17:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65bcdaa8e6dc1_IMG-20240202-WA0021.jpg"
keywords: []
---

# *iritty | തൊഴിലുറപ്പ് ഗ്രാമസഭയും റോസ് ഗാർഡൻ കലാ പരിപാടിയും സംഘടിപ്പിച്ചു

> **Lead Summary:** **ഇരിട്ടി**: പേരട്ട വാർഡിൽ തൊഴിലുറപ്പ് ഗ്രാമസഭയും റോസ് ഗാർഡൻ കലാപരിപാടിയും സംഘടിപ്പിച്ചു. റോസ് ഗാർഡൻ യോഗത്തിൽ തൊഴിലുറപ്പ് എ.ഇ നീനു അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ബിജു വേങ്ങലപ്പള്ളി യോഗം ഉദ്ഘാടനം ചെയ്തു. ഓവർസിയർ ജോസഫ് ആപ്ലിയിൽ, മേറ്റ് പുഷ്പ രാജീവൻ, മോണിറ്റിങ്ങ് സമിതി അംഗങ്ങളായ കരുണൻ വയലാളി, പുരുഷോത്തമൻ മണലിൽ, ബെന്നി കണ്ടങ്കരി, രാധ രാജു എന്നിവർ പ്രസംഗിച്ചു . തുടർന്ന് തൊഴിലുറപ്പ് തൊഴിലാളികളുടെ വിവിധ കലാപരിപാടികൾ നടന്നു .

## Article Content

**ഇരിട്ടി**: പേരട്ട വാർഡിൽ തൊഴിലുറപ്പ് ഗ്രാമസഭയും റോസ് ഗാർഡൻ കലാപരിപാടിയും സംഘടിപ്പിച്ചു. റോസ് ഗാർഡൻ യോഗത്തിൽ തൊഴിലുറപ്പ് എ.ഇ നീനു അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ബിജു വേങ്ങലപ്പള്ളി യോഗം ഉദ്ഘാടനം ചെയ്തു. ഓവർസിയർ ജോസഫ് ആപ്ലിയിൽ, മേറ്റ് പുഷ്പ രാജീവൻ, മോണിറ്റിങ്ങ് സമിതി അംഗങ്ങളായ കരുണൻ വയലാളി, പുരുഷോത്തമൻ മണലിൽ, ബെന്നി കണ്ടങ്കരി, രാധ രാജു എന്നിവർ പ്രസംഗിച്ചു . തുടർന്ന് തൊഴിലുറപ്പ് തൊഴിലാളികളുടെ വിവിധ കലാപരിപാടികൾ നടന്നു .

പേരട്ട വാർഡിലെ ഏറ്റവും മുതിർന്ന തൊഴിലുറപ്പ് അംഗമായ എബ്രഹാം തുരുത്തികട്ടിനെ വാർഡ് മെമ്പർ ആദരിച്ചു. തൊഴിലുറപ്പ് അംഗങ്ങളുടെ സാമ്പത്തിക സുരക്ഷ ഉറപ്പാക്കാനായി റോസ് നിധി എന്ന പദ്ധതി നടപ്പിലാക്കാൻ ഗ്രാമസഭയിൽ തീരുമാനിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/181627/rose-garden-art-program)