---
title: "#kannur |  "വികസന മുന്നേറ്റം-സുസ്ഥിര സമാധാനത്തിലൂടെ"; സെമിനാർ സംഘടിപ്പിച്ചു"
english_title: "Organized the seminar"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/181633/organized-the-seminar"
published_at: "2024-02-02T17:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65bce36ea8824_Screenshot_2024-02-02-16-52-25-94_ea26012d9a5b81ef1ae4314c8ea86412.jpg"
keywords: []
---

# #kannur |  "വികസന മുന്നേറ്റം-സുസ്ഥിര സമാധാനത്തിലൂടെ"; സെമിനാർ സംഘടിപ്പിച്ചു

> **Lead Summary:** **കണ്ണൂർ: '**പീപ്പിൾസ് മൂവ്‌മെൻ്റ ഫോർ പീസി'ൻ്റെ ആഭിമുഖ്യത്തിൽ വികസന മുന്നേറ്റം സുസ്ഥിര സമാധാനത്തിലൂടെ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. വെള്ളിയാഴ്ച്ച രണ്ടിന് ചേംബർ ഹാളിൽ സംഘടിപ്പിച്ച സെമിനാർ മേയർ മുസ്ലിഹ് മഠത്തിൽ ഉദ്ഘാടനം ചെയ്തു.

## Article Content

**കണ്ണൂർ: '**പീപ്പിൾസ് മൂവ്‌മെൻ്റ ഫോർ പീസി'ൻ്റെ ആഭിമുഖ്യത്തിൽ വികസന മുന്നേറ്റം സുസ്ഥിര സമാധാനത്തിലൂടെ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. വെള്ളിയാഴ്ച്ച രണ്ടിന് ചേംബർ ഹാളിൽ സംഘടിപ്പിച്ച സെമിനാർ മേയർ മുസ്ലിഹ് മഠത്തിൽ ഉദ്ഘാടനം ചെയ്തു.

ലോക്‌സഭാ തെരഞ്ഞെടുപ്പ് ആസന്നമായിക്കൊണ്ടിരിക്കുന്ന സമയത്ത് നിലവിലുള്ള സമാധാന അന്തരീക്ഷം നിലനിർത്തുക എന്ന ലക്ഷ്യത്തോടെയാണ് സെമിനാർ സംഘടിപ്പിച്ചതെന്ന് അധ്യക്ഷത വഹിച്ച ഏകതാ പരിഷത്ത് സ്ഥാപകൻ ഡോ. പി.വി രാജഗോപലൻ പറഞ്ഞു.

സി.പി.എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ, ഡി.സി.സി ജനറൽ സെക്രട്ടറി റഷീദ് കവ്വായി, വെള്ളോറ രാജൻ, ജോയി കൊന്നക്കൽ (ജില്ലാ പ്രസിഡണ്ട് കേരള കോൺഗ്രസ് എം, കണ്ണൂർ), എം.മനോജ് (ജെ.ഡി.എസ് ജില്ലാ പ്രസിഡണ്ട്, കണ്ണൂർ), ടി. കെ. രമേഷ്‌കുമാർ ഹരിദാസ് മംഗലശ്ശേരി, സജീവൻ മാണിയത്ത് തുടങ്ങിയവർ സംസാരിച്ചു

.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/181633/organized-the-seminar)