---
title: "വയനാട് ചുരം പാതയിലെ ചെകുത്താൻ തോടിനു സമീപം പാതയുടെ പാർശ്വഭിത്തി തകർന്നത് വാഹന യാത്രക്കാർക്ക് ഭീഷണിയാവുന്നു "
english_title: "Wayanad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/181637/wayanad"
published_at: "2024-02-02T18:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65bce1370aa50_IMG-20240202-WA0041.jpg"
keywords: []
---

# വയനാട് ചുരം പാതയിലെ ചെകുത്താൻ തോടിനു സമീപം പാതയുടെ പാർശ്വഭിത്തി തകർന്നത് വാഹന യാത്രക്കാർക്ക് ഭീഷണിയാവുന്നു 

> **Lead Summary:** **കൊട്ടിയൂർ** : കൊട്ടിയൂർ വയനാട് ചുരം പാതയിലെ ചെകുത്താൻ തോടിനു സമീപം പാതയുടെ പാർശ്വഭിത്തി തകർന്നത് വാഹന യാത്രക്കാർക്ക് ഭീഷണിയാവുന്നു . ചുരം പാതയുടെ ഏറ്റവും ഇടുങ്ങിയ ഭാഗത്താണ് പാർശ്വഭിത്തി തകർന്നത് തകർന്ന പാർശ്വഭിത്തി പുനർനിർമ്മിക്കുകയോ , ലോഹവേലി നിർമ്മിക്കുകയോ ചെയ്തില്ലെങ്കിൽ വരാനിരിക്കുന്നത് വലിയ ദുരന്തമായിരിക്കുമെന്ന് പ്രദേശവാസികൾ മുന്നറിയിപ്പു നൽകുന്നു .

## Article Content

**കൊട്ടിയൂർ** : കൊട്ടിയൂർ വയനാട് ചുരം പാതയിലെ ചെകുത്താൻ തോടിനു സമീപം പാതയുടെ പാർശ്വഭിത്തി തകർന്നത് വാഹന യാത്രക്കാർക്ക് ഭീഷണിയാവുന്നു . ചുരം പാതയുടെ ഏറ്റവും ഇടുങ്ങിയ ഭാഗത്താണ് പാർശ്വഭിത്തി തകർന്നത് തകർന്ന പാർശ്വഭിത്തി പുനർനിർമ്മിക്കുകയോ , ലോഹവേലി നിർമ്മിക്കുകയോ ചെയ്തില്ലെങ്കിൽ വരാനിരിക്കുന്നത് വലിയ ദുരന്തമായിരിക്കുമെന്ന് പ്രദേശവാസികൾ മുന്നറിയിപ്പു നൽകുന്നു .

ഒരു വശം അഗാധമായ കൊക്കയുള്ള ഭാഗത്തെ പാർശ്വഭിത്തിയാണ് വാഹനം തട്ടി തകർന്ന നിലയിൽ ഉള്ളത് . ഈ ഭാഗത്ത് മുന്നറിയിപ്പുകൾ ഇല്ലാത്തത് യാത്രക്കാർക്ക് ഭീഷണിയാകുന്നുണ്ട് . ഈ ഭാഗത്ത് മുമ്പ് ചരക്ക്  ലോറികൾ അപകടത്തിൽ പെട്ട സംഭവും ഉണ്ടായിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/181637/wayanad)