---
title: "ചുങ്കക്കുന്ന് ഗവ. യു. പി സ്കൂളിൽ കിഡ്സ്‌ ഫെസ്റ്റ് നടത്തി. "
english_title: "Chungakunnu"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/181719/chungakunnu"
published_at: "2024-02-03T06:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65bd973e3751d_IMG-20240203-WA0000.jpg"
keywords: []
---

# ചുങ്കക്കുന്ന് ഗവ. യു. പി സ്കൂളിൽ കിഡ്സ്‌ ഫെസ്റ്റ് നടത്തി. 

> **Lead Summary:**  **ചുങ്കക്കുന്ന്** : ചുങ്കക്കുന്ന് ഗവ. യു. പി സ്കൂളിൽനടന്ന കിഡ്സ്‌ ഫെസ്റ്റ് വാർഡു മെമ്പർ ബാബു മാങ്കോട്ടിൽ ഉദ്ഘാടനം നിർവഹിച്ചു. പി ടി എ പ്രസിഡന്റ് സീൽസ് വർഗീസ് അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ ഈ.ആർ വിജയൻ സ്വാഗതം ആശംസിച്ചു.

## Article Content

 **ചുങ്കക്കുന്ന്** : ചുങ്കക്കുന്ന് ഗവ. യു. പി സ്കൂളിൽനടന്ന കിഡ്സ്‌ ഫെസ്റ്റ് വാർഡു മെമ്പർ ബാബു മാങ്കോട്ടിൽ ഉദ്ഘാടനം നിർവഹിച്ചു. പി ടി എ പ്രസിഡന്റ് സീൽസ് വർഗീസ് അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ ഈ.ആർ വിജയൻ സ്വാഗതം ആശംസിച്ചു.

എസ്എം സി ചെയർമാൻ  ജെസ്റ്റിൻ ജെയിംസ്, മദർ പി ടി എ പ്രസിഡന്റ്‌ സിന്ധു മാതിരംപ്പള്ളിൽ, സ്റ്റാഫ്‌ സെക്രട്ടറി തങ്കച്ചൻ പിഡി, ബിൻസിമോൾ വി വി, ദീപമോൾ പിഡി എന്നിവർ പരിപാടികൾക്ക് ആശംസകൾ അർപ്പിച്ചു സംസാരിച്ചു. മത്സരവിജയികളായ അംഗൻവാടിക്കുട്ടികൾക്കും പ്രീ പ്രൈമറി കുട്ടികൾക്കും സമ്മാനവിതരണവും നടന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/181719/chungakunnu)