---
title: "കൊട്ടിയൂർ ഐജെഎം സ്കൂളിൽ എൻഎസ്എസ് യൂണിറ്റിന്റെ അധിജീവനം സപ്തദിന ക്യാമ്പ് മൂന്നാം ദിവസം പിന്നിട്ടു   "
english_title: "Survive : ijm school nss volunteers"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/18173/survive-ijm-school-nss-volunteers"
published_at: "2021-12-28T19:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61cb25bae4b9b_IMG-20211228-WA0056.jpg"
keywords: []
---

# കൊട്ടിയൂർ ഐജെഎം സ്കൂളിൽ എൻഎസ്എസ് യൂണിറ്റിന്റെ അധിജീവനം സപ്തദിന ക്യാമ്പ് മൂന്നാം ദിവസം പിന്നിട്ടു   

> **Lead Summary:** കൊട്ടിയൂർ : ഐജെഎം എച്ച്എസ്എസ് എൻഎസ്എസ് യൂണിറ്റിന്റെ അധിജീവനം സപ്തദിന ക്യാമ്പ് മൂന്നാം ദിവസം പ്രോഗ്രാം ഓഫീസർ ഷിജു പി യുടെ നേതൃത്വത്തിൽ വിശിഷ്ട അതിഥി രവീന്ദ്രൻ പഴശ്ശി എൻഎസ്എസ് പതാക ഉയർത്തുകയും തുടർന്ന് ഉദ്ഘാടന കർമ്മം നിർവഹിക്കുകയും ചെയ്യ്തു.

## Article Content

കൊട്ടിയൂർ : ഐജെഎം എച്ച്എസ്എസ് എൻഎസ്എസ് യൂണിറ്റിന്റെ അധിജീവനം സപ്തദിന ക്യാമ്പ് മൂന്നാം ദിവസം പ്രോഗ്രാം ഓഫീസർ ഷിജു പി യുടെ നേതൃത്വത്തിൽ വിശിഷ്ട അതിഥി രവീന്ദ്രൻ പഴശ്ശി എൻഎസ്എസ് പതാക ഉയർത്തുകയും തുടർന്ന് ഉദ്ഘാടന കർമ്മം നിർവഹിക്കുകയും ചെയ്യ്തു.

ഐജെഎം സ്കൂൾ അധ്യാപകനായ രാജേഷ് മാത്യു അധ്യക്ഷനായ ചടങ്ങിൽ മെസ്മിലൻ ജോർജ് ,സിൽവി ജോൺ  എന്നിവർ ആശംസ അറിയിച്ചു. അഭിനയം, പ്രസംഗം, അവതരണം എന്നീ വിഷയങ്ങളിൽ രവീന്ദ്രൻ പഴശ്ശി മകൻ സൗരവ് രവീന്ദ്രൻ നേതൃത്വം നൽകി.

എൻഎസ്എസ്   സ്റ്റുഡൻസിന്റെ വിവിധതരം കലാപരിപാടിക്ക് ശേഷം   ദേശീയ ഗാനത്തോടുകൂടി ക്യാമ്പിന്റെ  മൂന്നാം ദിവസം വിജയകരമായി അവസാനിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/18173/survive-ijm-school-nss-volunteers)