---
title: "കണ്ണൂരിൽ വീട്ടുമതിലിൽ ബൈക്ക് ഇടിച്ച് യുവാവിന് ദാരുണാന്ത്യം "
english_title: "Kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/181770/kannur"
published_at: "2024-02-03T10:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65bdc92ad3ec9_IMG-20240203-WA0013.jpg"
keywords: []
---

# കണ്ണൂരിൽ വീട്ടുമതിലിൽ ബൈക്ക് ഇടിച്ച് യുവാവിന് ദാരുണാന്ത്യം 

> **Lead Summary:** **കണ്ണൂർ** : കണ്ണൂർ പുതിയങ്ങാടി ബസ്റ്റാൻഡിലെ വീട്ടുമതിലിൽ ബൈക്ക് ഇടിച്ച് യുവാവ് മരണപ്പെട്ടു. മാട്ടൂൽ നോർത്ത് കക്കാടൻ ചാലിലെ എബിൻ കെ ജോൺ ആണ് അപകട സ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടത്.

## Article Content

**കണ്ണൂർ** : കണ്ണൂർ പുതിയങ്ങാടി ബസ്റ്റാൻഡിലെ വീട്ടുമതിലിൽ ബൈക്ക് ഇടിച്ച് യുവാവ് മരണപ്പെട്ടു. മാട്ടൂൽ നോർത്ത് കക്കാടൻ ചാലിലെ എബിൻ കെ ജോൺ ആണ് അപകട സ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടത്.

കൂടെ ബൈക്കിൽ സഞ്ചരിച്ച സുഹൃത്തായ പൂവത്തിൻ ചാലിൽ ആകാശിനെ  ഗുരുതര പരിക്കുകളോടെ കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ ആണ് അപകടമുണ്ടായത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/181770/kannur)