---
title: "#St-Michael's |  കണ്ണൂർ സെയ്ന്റ് മൈക്കിൾസിൽ ഇനി പെൺകുട്ടികൾക്കും പഠിക്കാം "
english_title: "Now girls can also study in Kannur St Michael's"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/181779/now-girls-can-also-study-in-kannur-st-michaels"
published_at: "2024-02-03T11:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65bdcfcf03995_image.jpg"
keywords: []
---

# #St-Michael's |  കണ്ണൂർ സെയ്ന്റ് മൈക്കിൾസിൽ ഇനി പെൺകുട്ടികൾക്കും പഠിക്കാം 

> **Lead Summary:** **കണ്ണൂർ: **കണ്ണൂർ സെയ്ന്റ് മൈക്കിൾ ആംഗ്ലോ ഇന്ത്യൻ ബോയ്‌സ് ഹയർ സെക്കൻഡറി സ്കൂളിൽ ഇനി പെൺകുട്ടികൾക്കും പ്രവേശനം. വരുന്ന അധ്യയന വർഷം മുതൽ ആൺകുട്ടികളും പെൺകുട്ടികളും ഇവിടെ ഒന്നിച്ചിരുന്ന് പഠിക്കും. ആദ്യ ഘട്ടത്തിൽ പ്ലസ്‌ വണ്ണിലും ഒന്നാം ക്ലാസിലുമാണ് പെൺകുട്ടികൾക്ക് പ്രവേശനം നൽകുക.

## Article Content

**കണ്ണൂർ: **കണ്ണൂർ സെയ്ന്റ് മൈക്കിൾ ആംഗ്ലോ ഇന്ത്യൻ ബോയ്‌സ് ഹയർ സെക്കൻഡറി സ്കൂളിൽ ഇനി പെൺകുട്ടികൾക്കും പ്രവേശനം. വരുന്ന അധ്യയന വർഷം മുതൽ ആൺകുട്ടികളും പെൺകുട്ടികളും ഇവിടെ ഒന്നിച്ചിരുന്ന് പഠിക്കും. ആദ്യ ഘട്ടത്തിൽ പ്ലസ്‌ വണ്ണിലും ഒന്നാം ക്ലാസിലുമാണ് പെൺകുട്ടികൾക്ക് പ്രവേശനം നൽകുക.

നിലവിൽ ഇവിടെ 1,700 വിദ്യാർഥികളുണ്ട്. സ്കൂൾ മിക്സഡ് ആക്കാൻ മാനേജ്മെന്റും അധ്യാപക രക്ഷാകർതൃ സമിതിയും അപേക്ഷ സമർപ്പിച്ചിരുന്നു. ജില്ലാ വിദ്യാഭ്യാസ ഓഫീസർ അനുകൂല റിപ്പോർട്ട് നൽകി. കണ്ണൂർ കോർപ്പറേഷനും അനുകൂലിച്ചു. ഇതോടെ നഗരത്തിൽ ആൺകുട്ടികൾ മാത്രം പഠിക്കുന്ന സ്കൂൾ ഇല്ലാതായി. ജില്ലയിലെ ഏറ്റവും പ്രശസ്തമായ സ്കൂളുകളിൽ ഒന്നാണിത്.

1850-കളിൽ ബർണശ്ശേരിയിൽ റോമൻ കാത്തലിക് മലയാളം മീഡിയം സ്കൂളായി തുടങ്ങിയതാണിത്. 1887-ൽ ഈശോസഭാ വൈദികർക്ക് കൈമാറി. 2000-ലാണ് ഹയർ സെക്കൻഡറി തുടങ്ങിയത്. സ്കൂളിന്റെ 159-ാം വാർഷികം ശനിയാഴ്ച ആഘോഷിക്കാനിരിക്കെയാണ് പുതിയ പ്രഖ്യാപനം വന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/181779/now-girls-can-also-study-in-kannur-st-michaels)