---
title: "സൗജന്യ യോഗ പരിശീലനം വാർഡ് തല സമാപന സമ്മേളനം"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/181820/iritty"
published_at: "2024-02-03T12:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65bde068ab49a_IMG-20240203-WA0029.jpg"
keywords: []
---

# സൗജന്യ യോഗ പരിശീലനം വാർഡ് തല സമാപന സമ്മേളനം

> **Lead Summary:** **അങ്ങാടികടവ്** : അയ്യൻകുന്ന് ഗ്രാമ പഞ്ചായത്ത് 2023 -24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന വനിതകൾക്ക് സൗജന്യ യോഗ പരിശീലനം പരിപാടിയുടെ മുണ്ടയാംപറമ്പ് വാർഡ് തല സമാപന സമ്മേളനം അയ്യൻകുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കുര്യാച്ചൻ പൈമ്പളിക്കുന്നേൽ ഉദ്ഘാടനം ചെയ്തു.

## Article Content

**അങ്ങാടികടവ്** : അയ്യൻകുന്ന് ഗ്രാമ പഞ്ചായത്ത് 2023 -24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന വനിതകൾക്ക് സൗജന്യ യോഗ പരിശീലനം പരിപാടിയുടെ മുണ്ടയാംപറമ്പ് വാർഡ് തല സമാപന സമ്മേളനം അയ്യൻകുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കുര്യാച്ചൻ പൈമ്പളിക്കുന്നേൽ ഉദ്ഘാടനം ചെയ്തു.

15 ദിവസങ്ങളിലായി നടന്ന പരിശീലന പരിപാടിയുടെ ആദ്യബാച്ചിന്റെ സമാപനമാണ് മുണ്ടയാംപറമ്പ് ആയുർവേദ കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടന്നത്. അയ്യൻകുന്ന് ഗ്രാമപഞ്ചായത്തിലെ 16 വാർഡുകളിലായി യോഗ പരിശീലനത്തിന് പഞ്ചായത്ത് 2 ലക്ഷം രൂപയാണ് നീക്കിവെച്ചിരിക്കുന്നത്. സ്ത്രീകളുടെ മാനസികവും ശാരീരികവുമായ ആരോഗ്യമാണ് ലക്ഷ്യം വെക്കുന്നത്.

മുണ്ടയാംപറമ്പ് വാർഡിൽ നടന്ന ആദ്യ ബാച്ചിൽ 70 സ്ത്രീകളാണ് പരിശീലനം പൂർത്തിയാക്കിയത്. യോഗ ആചാര്യൻ ബിജിലാലിന്റെ നേതൃത്വത്തിലാണ് പരിശീലനം നൽകിയത്. ചടങ്ങിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സീമ സനോജ് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ മിനി വിശ്വനാഥൻ , പഞ്ചായത്ത് അംഗം ജോസ് എ വൺ, ചെയർപേഴ്സൺ റോസമ്മ രാജൻ എന്നിവർ പ്രസംഗിച്ചു . യോഗാചാര്യൻ ബിജിലാൽ യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് ക്ലാസ് എടുക്കുകയും, പരിശീലനാർഥികളെ കൊണ്ട് യോഗ ഡെമോ നടത്തിക്കുകയും ചെയ്തു.  

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/181820/iritty)