---
title: "#St.Josephs | പെരുമ്പടവ് സെൻറ് ജോസഫ്സ് ഇംഗ്ലീഷ് സ്കൂൾ ഇരുപതാം വാർഷികം "
english_title: "Perumpadav St. Joseph's English School"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/181821/perumpadav-st-josephs-english-school"
published_at: "2024-02-03T12:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65bde4a4745eb_IMG-20240203-WA0009.jpg"
keywords: []
---

# #St.Josephs | പെരുമ്പടവ് സെൻറ് ജോസഫ്സ് ഇംഗ്ലീഷ് സ്കൂൾ ഇരുപതാം വാർഷികം 

> **Lead Summary:** **ഇരിട്ടി: **പെരുമ്പടവ് സെൻറ് ജോസഫ്സ് ഇംഗ്ലീഷ് സ്കൂൾ ഇരുപതാമത് വാർഷികം തലശ്ശേരി അതിരൂപത വികാരി ജനറാൽ മാത്യു ഇളംതുരുത്തിപ്പടവിൽ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ റവ ഡോ: മാണി മേൽവെട്ടം അധ്യക്ഷത വഹിച്ചു. സി.എച്ച്.എഫ് മരിയൻ പ്രൊവിൻസ് പാലക്കാട് സിസ്റ്റർ വത്സ തെരേസ മുഖ്യാതിഥി ആയിരുന്നു. സ്റ്റാഫ് സെക്രട്ടറി മിനു ഫ്രാൻസിസ് റിപ്പോർട്ട് അവതരിപ്പിച്ചു.

## Article Content

**ഇരിട്ടി: **പെരുമ്പടവ് സെൻറ് ജോസഫ്സ് ഇംഗ്ലീഷ് സ്കൂൾ ഇരുപതാമത് വാർഷികം തലശ്ശേരി അതിരൂപത വികാരി ജനറാൽ മാത്യു ഇളംതുരുത്തിപ്പടവിൽ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ റവ ഡോ: മാണി മേൽവെട്ടം അധ്യക്ഷത വഹിച്ചു. സി.എച്ച്.എഫ് മരിയൻ പ്രൊവിൻസ് പാലക്കാട് സിസ്റ്റർ വത്സ തെരേസ മുഖ്യാതിഥി ആയിരുന്നു. സ്റ്റാഫ് സെക്രട്ടറി മിനു ഫ്രാൻസിസ് റിപ്പോർട്ട് അവതരിപ്പിച്ചു.

സ്കൂൾ പ്രിൻസിപ്പാൾ സിസ്റ്റർ ബിൽസി റാഫേൽ, സ്കൂൾ അസിസ്റ്റൻറ് മാനേജർ ഫാ.ജിബിൻ പൂവനാട്ട്, പി.ടി.എ പ്രസിഡൻറ് ഷെൽമോൻ പൈനാടത്ത്, ബി.വി.ജെ.എം ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പാൾ സഖറിയാസ് അബ്രാഹം, ഫാ. ജസ്റ്റിൻ തട്ടാപറമ്പിൽ, സ്കൂൾ മുൻ പ്രിൻസിപ്പാൾ ഡി. മാത്തുക്കുട്ടി, സിസ്റ്റർ എം. എൽസി ജെയിംസ്, പി.ടി.എ പ്രസിഡണ്ട് ദീപ ചേലക്കൽ, സ്കൂൾ ലീഡർ ആൻമേരി സ്റ്റീഫൻ, ഗ്ലേസി ചാക്കോ എന്നിവർ സംസാരിച്ചു. പെരുമ്പടവ് സെൻറ് ജോസഫ്സ് ഇംഗ്ലീഷ് സ്കൂൾ ബാൻഡ് സെറ്റിന്റെ ബാൻഡ് മേളവും കുട്ടികളുടെ കലാവിരുന്നും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/181821/perumpadav-st-josephs-english-school)