---
title: "#cherupuzha | ആറാട്ടുകടവ് കോളനിയിലെ മൂന്ന് കുടുംബങ്ങൾ സർക്കാറിൻ്റെ പുനരധിവാസ പാക്കേജിൽ നിന്നും പുറത്ത് "
english_title: "Arattukadav Colony"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/181835/arattukadav-colony"
published_at: "2024-02-03T12:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65bde85835474_Screenshot_2024-02-03-12-46-06-16_ea26012d9a5b81ef1ae4314c8ea86412.jpg"
keywords: []
---

# #cherupuzha | ആറാട്ടുകടവ് കോളനിയിലെ മൂന്ന് കുടുംബങ്ങൾ സർക്കാറിൻ്റെ പുനരധിവാസ പാക്കേജിൽ നിന്നും പുറത്ത് 

> **Lead Summary:** **കണ്ണൂർ: **ചെറുപുഴ പഞ്ചായത്തിലെ ആറാട്ടുകടവ് കോളനിയിലെ മൂന്ന് കുടുംബങ്ങൾ സർക്കാറിൻ്റെ പുനരധിവാസ പാക്കേജിൽ നിന്നും പുറത്തായി.11 കുടുംബങ്ങളെ മാറ്റി പാർപ്പിക്കാൻ ആണ് സർക്കാർ തീരുമാനം എടുത്തത്. എന്നാൽ ഇതിൽ എട്ട് പേർക്ക് മാത്രമായി പെരിങ്ങോത്ത് വീട് നിർമാണം അവസാനഘട്ടത്തിലാണ്. വീട് ലഭിക്കാതെ മൂന്ന് കുടുംബങ്ങൾ ദുരിതത്തിലാണ്. മഴക്കാലത്ത് കാട്ടാനശല്യം മൂലം ആറാട്ടുകടവ് കോളനി തീർത്തും ഒറ്റപ്പെടും.

## Article Content

**കണ്ണൂർ: **ചെറുപുഴ പഞ്ചായത്തിലെ ആറാട്ടുകടവ് കോളനിയിലെ മൂന്ന് കുടുംബങ്ങൾ സർക്കാറിൻ്റെ പുനരധിവാസ പാക്കേജിൽ നിന്നും പുറത്തായി.11 കുടുംബങ്ങളെ മാറ്റി പാർപ്പിക്കാൻ ആണ് സർക്കാർ തീരുമാനം എടുത്തത്. എന്നാൽ ഇതിൽ എട്ട് പേർക്ക് മാത്രമായി പെരിങ്ങോത്ത് വീട് നിർമാണം അവസാനഘട്ടത്തിലാണ്. വീട് ലഭിക്കാതെ മൂന്ന് കുടുംബങ്ങൾ ദുരിതത്തിലാണ്. മഴക്കാലത്ത് കാട്ടാനശല്യം മൂലം ആറാട്ടുകടവ് കോളനി തീർത്തും ഒറ്റപ്പെടും.

കോളനിയുടെ ഒരു ഭാഗം കുലം കുത്തിയൊഴുകുന്ന തേജസ്വിനി പ്പുഴയും മറുഭാഗം കർണാടക വനവുമാണ്. പുഴയ്ക്കു പാലമില്ലാത്തതും വനത്തിനുള്ളിൽ കൂടിയുള്ള റോഡിൽ കാട്ടാനക്കൂട്ടം തമ്പടിപ്പിക്കുകയും ചെയ്യും. ഇതേ തുടർന്നാണ് പെരിങ്ങോത്ത് വീട് നിർമിച്ച് കോളനിയിലെ കുടുംബങ്ങളെ മാറ്റി പാർപ്പിക്കാൻ റവന്യു വകുപ്പ് പ്രത്യേക പാക്കേജ് ഉണ്ടാക്കിയത്. പദ്ധതി പ്രകാരം 11 കുടുംബങ്ങൾക്കാണ് വീട് നിർമിച്ച് നൽകേണ്ടിരിരുന്നത്. എന്നാൽ വീടുകളുടെ നിർമാണം തുടങ്ങിയപ്പോൾ എട്ട് കുടുംബങ്ങൾക്ക് മാത്രമെ വീട് അനുവദിച്ചുള്ളൂ. ശേഷിക്കുന്ന മൂന്ന് കുടുംബങ്ങൾക്ക് വീടില്ലാത്ത സ്‌ഥിതിയാണ്. ഇപ്പോൾ വീട് നിർമാണം അവസാനഘട്ടത്തിലാണ്.

വീടുകളുടെ നിർമാണം പൂർത്തിയാകുന്നതോടെ എട്ട് കുടുംബങ്ങളെ ആറാട്ടുകടവ് കോളനിയിൽ മാറ്റിപ്പാർപ്പിക്കും. ഇതോടെ വീട് ലഭിക്കാത്ത മൂന്ന് കു ടുംബങ്ങൾ കോളനിയിൽ അവ ശേഷിക്കും. നേരത്തെ വീട് നിർമ്മാണവുമായി ജില്ലാ ഓഫീസ് ഇവരോട് കൈക്കൂലി ആവിശ്യപ്പെട്ടിരുന്നു. തുടർന്ന് ആ ഓഫീസറെ വിജിലൻസിനെ കൊണ്ട് പിടിപ്പിക്കുകയും ചെയ്തിരുന്നു. ഇതിൻ്റെ വൈരാഗ്യമാണ് വീട് നൽകാത്തതിന് പിന്നിലെന്നും ആരോപണം ഉണ്ട്.

11 കുടുംബങ്ങൾ താമസിക്കുന്ന കോളനിയിൽ കാട്ടാനയെ പേടിച്ച് ഇപ്പോൾ തന്നെ താമസിക്കാൻ പറ്റാത്ത സ്‌ഥിതിയാണ്. ആളുകളുടെ എണ്ണം കുറയുന്നതോടെ കാട്ടാനശല്യം വൻതോതിൽ വർധിക്കും. ഇതോടെ ഈ കുടുംബങ്ങൾക്ക് ഇവിടെ താമസിക്കാൻ പറ്റാത്ത സ്‌ഥിതിയാകും. ഈ കുടുംബങ്ങളെ കൂടി പുനരധിവസിപ്പിക്കണമെന്ന കോളനി നിവാസികളുടെ ആവശ്യത്തിന് ഇനിയും പരിഹാരമുണ്ടായിട്ടില്ല.

ആറാട്ടുകടവ് കോളനിയിലെ കാണിക്കാരൻ കുഞ്ഞിരാമൻ, ഗീത താറ്റിക്കോടൻ, പുതിയ വീട്ടിൽ കൃഷ്ണൻ എന്നിവർക്കാണ് വീടുകൾ ലഭിക്കാത്തത്. ഇതിൽ കാണിക്കാരൻ കുഞ്ഞിരാമൻ്റെ പ്ലാസ്‌റ്റിക്‌ ഷീറ്റ് കൊണ്ടു നിർമിച്ച വീട് ഏതുനിമിഷവും തകർന്നു വീഴാവുന്ന സ്‌ഥിതിയാണ്. 82 കാരനായ കുഞ്ഞിരാമൻ വീട്ടിൽ തനിച്ചാണ് താമസിക്കുന്നത്. ഭാര്യ നേരത്തെ മരിച്ചു. റേഷൻ കടയിൽ നിന്ന് മണ്ണെണ്ണ ലഭിക്കാത്തതിനാൽ മെഴുകുതിരി കത്തിച്ചാണ് രാത്രി കഴിയുന്നത്. രാത്രിയിൽ വീടിനു സമീപം വരെ കാട്ടാന എത്തും. ഓട കൊണ്ടു മുറം ഉണ്ടാക്കി വിറ്റാണു ജീവിതം മുന്നോട്ട് നയിക്കുന്നതെന്നു കുഞ്ഞിരാമൻ പറയുന്നു. മറ്റു രണ്ട് കുടുംബങ്ങളുടെ സ്‌ഥിതിയും വ്യത്യ സ്‌തമല്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/181835/arattukadav-colony)