---
title: "ജില്ലാ ക്ഷീരസംഗമം ഫെബ്രുവരി ആറിന് പിലാത്തറയില്‍"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/181868/kannur"
published_at: "2024-02-03T14:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65bdfd9ec2c04_IMG-20240203-WA0046.jpg"
keywords: []
---

# ജില്ലാ ക്ഷീരസംഗമം ഫെബ്രുവരി ആറിന് പിലാത്തറയില്‍

> **Lead Summary:** **കണ്ണൂർ**: ജില്ലാ ക്ഷീരസംഗമം ഫെബ്രുവരി ആറിന് രാവിലെ 10 മണിക്ക് പിലാത്തറയില്‍ മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. ക്ഷീരഭവനം-സുന്ദരഭവനം ക്യാമ്പയിന്‍ ഉദ്ഘാടനം രജിസ്‌ട്രേഷന്‍-പുരാവസ്തു-മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വഹിക്കും. എം വിജിന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും.

## Article Content

**കണ്ണൂർ**: ജില്ലാ ക്ഷീരസംഗമം ഫെബ്രുവരി ആറിന് രാവിലെ 10 മണിക്ക് പിലാത്തറയില്‍ മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. ക്ഷീരഭവനം-സുന്ദരഭവനം ക്യാമ്പയിന്‍ ഉദ്ഘാടനം രജിസ്‌ട്രേഷന്‍-പുരാവസ്തു-മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വഹിക്കും. എം വിജിന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും.

എംഎല്‍എമാരായ എം വി ഗോവിന്ദന്‍ മാസ്റ്റര്‍, കെ പി മോഹനന്‍, അഡ്വ. സജീവ് ജോസഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ തുടങ്ങിയവര്‍ പങ്കെടുക്കും. ക്ഷീരസംഗമത്തോടനുബന്ധിച്ച് ഫെബ്രുവരി മൂന്നിന് നടക്കുന്ന വിളംബര ജാഥ മുന്‍ എംഎല്‍എ ടി വി രാജേഷ് ഫ്‌ളാഗ് ഓഫ് ചെയ്യും. നാലിന് പീരക്കാംതടം മുതല്‍ ചെറുതാഴം ക്ഷീരസംഘം ഓഫീസ് വരെ ‘റണ്‍ ഫോര്‍ മില്‍ക്ക്’ മിനി മാരത്തോണ്‍ നടത്തും. അഞ്ച്, ആറ് തീയതികളില്‍ കാര്‍ഷിക-ക്ഷീര ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും വില്‍പനയും നടക്കും. ക്ഷീരമേഖലയിലെ വിവിധ വിഷയങ്ങളില്‍ വിദഗ്ധര്‍ ക്ലാസ്സെടുക്കും. കലാപരിപാടികളും അരങ്ങേറും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/181868/kannur)