---
title: "#kottiyur | കൊട്ടിയൂർ സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം ചെയ്തു "
english_title: "Kotiyur Smart Village Office inaugurated"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/181887/kotiyur-smart-village-office-inaugurated"
published_at: "2024-02-03T15:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65be0dcddc6c3_IMG-20240203-WA0025.jpg"
keywords: []
---

# #kottiyur | കൊട്ടിയൂർ സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം ചെയ്തു 

> **Lead Summary:** **കൊട്ടിയൂർ: **സ്മാർട്ട് വില്ലേജ് ഓഫീസിനു വേണ്ടി പുതുതായി പണികഴിപ്പിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം റവന്യൂ-ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ. രാജൻ ഓണ്‍ലൈനായി നിർവഹിച്ചു. പേരാവൂർ നിയോജകമണ്ഡലം എം.എൽ.എ അഡ്വ: സണ്ണി ജോസഫ് അധ്യക്ഷത വഹിച്ചു. വെള്ളവും വൈദ്യുതിയും ലഭിക്കാത്തതുമൂലം ഏകദേശം ഒരു വർഷത്തോളമായി കൊട്ടിയൂർ വില്ലേജ് ഓഫീസ് അടച്ചിടുകയായിരുന്നു.

## Article Content

**കൊട്ടിയൂർ: **സ്മാർട്ട് വില്ലേജ് ഓഫീസിനു വേണ്ടി പുതുതായി പണികഴിപ്പിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം റവന്യൂ-ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ. രാജൻ ഓണ്‍ലൈനായി നിർവഹിച്ചു. പേരാവൂർ നിയോജകമണ്ഡലം എം.എൽ.എ അഡ്വ: സണ്ണി ജോസഫ് അധ്യക്ഷത വഹിച്ചു. വെള്ളവും വൈദ്യുതിയും ലഭിക്കാത്തതുമൂലം ഏകദേശം ഒരു വർഷത്തോളമായി കൊട്ടിയൂർ വില്ലേജ് ഓഫീസ് അടച്ചിടുകയായിരുന്നു.

ഉദ്ഘാടന ചടങ്ങിൽ ലാൻഡ് റവന്യൂ കമ്മീഷണർ ഡോക്ടർ എ. കൗശിഗൻ ഐ.എ.എസ്, പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുധാകരൻ, കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡന്റ് റോയ് നമ്പുടാകം, നവീൻ ബാബു, ജൂബിലി ചാക്കോ, അരുൺ.കെ. വിജയൻ, ഇന്ദിര ശ്രീധരൻ, ഫിലോമിന തുമ്പം തുരുത്തിയിൽ, നിധിൻ കെ.എസ് തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/181887/kotiyur-smart-village-office-inaugurated)