---
title: "#Rajasschool | പാതിരിയാട് കോട്ടയം രാജാസ് ഹൈസ്കൂളിൽ രസക്കുടുക്ക@2024 വിൻ്റർ ക്യാമ്പ് "
english_title: "Rasakudukka@2024 Winter Camp"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/181926/rasakudukka2024-winter-camp"
published_at: "2024-02-03T17:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65be2c611312b_IMG-20240203-WA0032.jpg"
keywords: []
---

# #Rajasschool | പാതിരിയാട് കോട്ടയം രാജാസ് ഹൈസ്കൂളിൽ രസക്കുടുക്ക@2024 വിൻ്റർ ക്യാമ്പ് 

> **Lead Summary:** **കൂത്തുപറമ്പ്**: പാതിരിയാട് കോട്ടയം രാജാസ് ഹൈസ്കൂളിൽ രസക്കുടുക്ക@2024 വിൻ്റർ ക്യാമ്പ് തുടങ്ങി. വേങ്ങാട് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സി. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സിനിമാ താരം രഞ്ജിത്ത് വേങ്ങോടൻ മുഖ്യാതിഥിയായി. മദർ പി.ടി.എ പ്രസിഡൻ്റ് എം. തുഷാര അധ്യക്ഷത വഹിച്ചു.

## Article Content

**കൂത്തുപറമ്പ്**: പാതിരിയാട് കോട്ടയം രാജാസ് ഹൈസ്കൂളിൽ രസക്കുടുക്ക@2024 വിൻ്റർ ക്യാമ്പ് തുടങ്ങി. വേങ്ങാട് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സി. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സിനിമാ താരം രഞ്ജിത്ത് വേങ്ങോടൻ മുഖ്യാതിഥിയായി. മദർ പി.ടി.എ പ്രസിഡൻ്റ് എം. തുഷാര അധ്യക്ഷത വഹിച്ചു.

പ്രധാനാധ്യാപിക എ.രജനി, മാനേജർ കെ.വി. കരുണാകരൻ, സീനിയർ അസിസ്റ്റൻ്റ് കെ. വിനീതൻ, കെ. ഷിജു, എം.ബിന്നി, പി.ടി. അസ്ഹർ റഹ്മാൻ എന്നിവർ സംസരിച്ചു.

വിവിധ വിഷയങ്ങളിൽ രെജു മാങ്ങാട്ടിടം, വി.സുബി, പ്രമോദ്.ജെ.ഗോവിന്ദ് എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്യും. തുടർന്ന് ഫോക് ലോർ അക്കാദമി അവാർഡ് ജേതാവ് കുട്ടാപ്പു കതിരൂർ ആൻഡ് പാർട്ടിയുടെ ആരവം നാടൻപാട്ട് ശിൽപശാലയും നടക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/181926/rasakudukka2024-winter-camp)