---
title: "ഹരിതടൂറിസം ശില്പശാല നടത്തി"
english_title: "Kelakam "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/181936/kelakam"
published_at: "2024-02-03T19:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65be422dd13e7_IMG-20240203-WA0069.jpg"
keywords: []
---

# ഹരിതടൂറിസം ശില്പശാല നടത്തി

> **Lead Summary:** **കേളകം: **കേളകം ഗ്രാമപഞ്ചായത്ത്, ഹരിതകേരളം മിഷൻ, കേളകം ഇക്കോ ടൂറിസം സൊസൈറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഹരിതടൂറിസം ശില്പശാല നടത്തി.

## Article Content

**കേളകം: **കേളകം ഗ്രാമപഞ്ചായത്ത്, ഹരിതകേരളം മിഷൻ, കേളകം ഇക്കോ ടൂറിസം സൊസൈറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഹരിതടൂറിസം ശില്പശാല നടത്തി.

ഐശ്വര്യ ഓഡിറ്റോറിയത്തിൽ ഹരിത കേരള മിഷൻ ജില്ലാ കോ-ഓഡിനേറ്റർ ഇ കെ സോമശേഖരൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സി ടി അനീഷ് അധ്യക്ഷനായി. ടൂറിസം മേഖലയിലെ വിവിധ സംരംഭകൾക്കുവേണ്ടി റെസ്പോൺസിബിൾ ടൂറിസം മിഷൻ ജില്ലാ കോ ഓർഡിനേറ്റർ കെ സിജോ മാനുവൽ ക്ലാസ്സെടുത്തു.

ജില്ലാ പഞ്ചായത്ത് അംഗം വി ഗീത,ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ മൈഥിലി രമണൻ,കെഇടിഎസ് പ്രസിഡന്റ് ജോസഫ് വള്ളോക്കരി, സെക്രട്ടറി പി എം രമണൻ, പഞ്ചായത്ത് സെക്രട്ടറി പി കെ ശശീന്ദ്രൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/181936/kelakam)