---
title: "'പണമല്ല വിഷയം, ഓഫീസിന് പറ്റിയ പിഴവ്, ചുള്ളിക്കാട് പറഞ്ഞതില്‍ കാര്യമുണ്ട്'; ഖേദം പ്രകടിപ്പിച്ച്‌ മന്ത്രി സജി ചെറിയാൻ"
english_title: "Saji cheriyan "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/181941/saji-cheriyan"
published_at: "2024-02-03T19:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65be444411c79_n58004329217069680537372405cd9c8e52e7a9813a0a966dcd111dcd0ca50fd4dedf6d64d81fed52fe2048.jpg"
keywords: []
---

# 'പണമല്ല വിഷയം, ഓഫീസിന് പറ്റിയ പിഴവ്, ചുള്ളിക്കാട് പറഞ്ഞതില്‍ കാര്യമുണ്ട്'; ഖേദം പ്രകടിപ്പിച്ച്‌ മന്ത്രി സജി ചെറിയാൻ

> **Lead Summary:** **തിരുവനന്തപുരം: **കേരള സാഹിത്യ അക്കാദമിയുടെ അന്താരാഷ്ട്ര സാഹിത്യോത്സവത്തില്‍ അപമാനിച്ചു എന്ന കവി ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ പരാതിയില്‍ പ്രതികരിച്ച്‌ സാംസ്കാരിക മന്ത്രി സജി ചെറിയാൻ. അദ്ദേഹത്തെ ഫോണില്‍ വിളിച്ച്‌ ഖേദം അറിയിച്ചു. സാഹിത്യ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് സാമ്ബത്തിക, സാമൂഹിക പരിഗണന ലഭിക്കുന്നില്ലെന്ന് ചുള്ളിക്കാട് പറഞ്ഞതായി മന്ത്രി അറിയിച്ചു. 'പൈസയുടെ വിഷയമല്ല അദ്ദേഹം ഉന്നയിച്ചത്. ഓഫീസിനു പറ്റിയ പിഴവാണത്. അദ്ദേഹം പറഞ്ഞതില്‍ കാര്യമുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

## Article Content

**തിരുവനന്തപുരം: **കേരള സാഹിത്യ അക്കാദമിയുടെ അന്താരാഷ്ട്ര സാഹിത്യോത്സവത്തില്‍ അപമാനിച്ചു എന്ന കവി ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ പരാതിയില്‍ പ്രതികരിച്ച്‌ സാംസ്കാരിക മന്ത്രി സജി ചെറിയാൻ. അദ്ദേഹത്തെ ഫോണില്‍ വിളിച്ച്‌ ഖേദം അറിയിച്ചു. സാഹിത്യ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് സാമ്ബത്തിക, സാമൂഹിക പരിഗണന ലഭിക്കുന്നില്ലെന്ന് ചുള്ളിക്കാട് പറഞ്ഞതായി മന്ത്രി അറിയിച്ചു. 'പൈസയുടെ വിഷയമല്ല അദ്ദേഹം ഉന്നയിച്ചത്. ഓഫീസിനു പറ്റിയ പിഴവാണത്. അദ്ദേഹം പറഞ്ഞതില്‍ കാര്യമുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

അദ്ദേഹം ഉന്നയിച്ച കാര്യം ഉള്‍ക്കൊള്ളുന്നു. ഒരു ഉത്സവങ്ങള്‍ക്കും സാമ്ബത്തിക പരിമിതിയില്ല. ആവശ്യമുള്ള പണം സർക്കാർ നല്‍കുന്നുണ്ട്. എല്ലാ സാംസ്കാരിക സ്ഥാപനങ്ങളും വരുമാനം കണ്ടെത്തേണ്ടതുണ്ടെന്നും സജി ചെറിയാൻ പറഞ്ഞു. സാഹിത്യ അക്കാദമി സംഘടിപ്പിച്ച 'അന്താരാഷ്ട്ര സാഹിത്യോത്സവ'ത്തില്‍ കുറഞ്ഞ പ്രതിഫലം നല്‍കിയതിനെ വിമർശിച്ചാണ് ബാലചന്ദ്രൻ ചുള്ളിക്കാട് രംഗത്തെത്തിയത്.

3500 രൂപ ടാക്‌സി കൂലി ചെലവാക്കി എത്തിയ തനിക്ക് പ്രതിഫലമായി കിട്ടിയത് 2400 രൂപ മാത്രമാണെന്ന് കവി ബാലചന്ദ്രന്‍ ചുള്ളിക്കാട് കുറിച്ചു. അക്കാദമി ക്ഷണിച്ചത് അനുസരിച്ച്‌ കുമാരനാശാന്റെ കരുണാകാവ്യത്തെക്കുറിച്ചു സംസാരിക്കാനാണ് ചുള്ളിക്കാട് എത്തിയത്. എന്റെ വില എന്ന തലക്കെട്ടില്‍ പങ്കുവച്ച കുറിപ്പിലാണ് ചുള്ളിക്കാട് ഇക്കാര്യം വെളിപ്പെടുത്തുന്നത്. എഴുത്തുകാരി എച്ച്‌മുക്കുട്ടിയാണ് ചുള്ളിക്കാടിന്റെ കുറിപ്പ് ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്തത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/181941/saji-cheriyan)