---
title: "ടിഎന്‍ പ്രതാപന്‍ എംപിക്കെതിരെ വ്യാജ വാര്‍ത്ത; യൂട്യൂബര്‍ക്കെതിരെ കേസെടുത്ത് പൊലീസ്"
english_title: "Police-case "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/181951/police-case"
published_at: "2024-02-03T20:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65be5249a552b_n5800603041706971639429752d7c5fb485817f2ebca4c968127791d7437c4b79a4ef8fbceafa770b1b5f5f.jpg"
keywords: []
---

# ടിഎന്‍ പ്രതാപന്‍ എംപിക്കെതിരെ വ്യാജ വാര്‍ത്ത; യൂട്യൂബര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

> **Lead Summary:** **തൃശൂർ:** സാമൂഹ്യമാധ്യമങ്ങളിലൂടെ ടിഎൻ പ്രതാപൻ എംപിക്കെതിരെ വ്യാജ വാർത്ത നല്‍കിയ യൂട്യൂബർക്കെതിരെ കേസ്. സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാജ വാർത്ത പ്രചരിപ്പിച്ച്‌ സാമുദായിക ചേരിതിരിവ് ഉണ്ടാക്കാൻ ശ്രമിച്ച എംപിയുടെ പരാതിയിലാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

## Article Content

**തൃശൂർ:** സാമൂഹ്യമാധ്യമങ്ങളിലൂടെ ടിഎൻ പ്രതാപൻ എംപിക്കെതിരെ വ്യാജ വാർത്ത നല്‍കിയ യൂട്യൂബർക്കെതിരെ കേസ്. സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാജ വാർത്ത പ്രചരിപ്പിച്ച്‌ സാമുദായിക ചേരിതിരിവ് ഉണ്ടാക്കാൻ ശ്രമിച്ച എംപിയുടെ പരാതിയിലാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

ഫാസ്റ്റ്റിപ്പോര്‍ട്ട് എന്ന യുട്യൂബ് ചാനലിലെ വിപിൻ ലാലിനെതിരെ ഐപിസി 153 (കലാപമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ പ്രകോപനം സൃഷ്ടിക്കുക) 2011 ലെ കേരള പൊലീസ് ആക്‌ട് 120(o) എന്നീ വകുപ്പുകള്‍ പ്രകാരമാണ് തൃശൂർ വെസ്റ്റ് പൊലീസ് കേസെടുത്തത്. ചാനലില്‍ നിരന്തരമായി ഇല്ലാ കഥകള്‍ പ്രചരിപ്പിച്ച്‌ തൃശൂർ എംപിയെ ജനങ്ങളുടെ മുന്നില്‍ വർഗീയതയുടെ ആളായി പ്രചരിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/181951/police-case)