---
title: "അഞ്ചാംതവണയും ചോദ്യം ചെയ്യലിനു കേജ്‍രിവാള്‍ ഹാജരായില്ല: ഇഡി കോടതിയില്‍"
english_title: "Ed court "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/181954/ed-court"
published_at: "2024-02-03T20:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65be53b267b14_n5800653361706971995376bc3b0d2dc59eec32f5809df9fd84bd0b015d78fbd1f88aa0679d9807ca9a3fc3.jpg"
keywords: []
---

# അഞ്ചാംതവണയും ചോദ്യം ചെയ്യലിനു കേജ്‍രിവാള്‍ ഹാജരായില്ല: ഇഡി കോടതിയില്‍

> **Lead Summary:** **ന്യൂഡല്‍ഹി: **മദ്യനയ അഴിമതിക്കേസില്‍ അഞ്ചാംതവണയും ചോദ്യം ചെയ്യലിനു ഹാജരാകാതിരുന്ന അരവിന്ദ് കേജ്‍രിവാളിനെതിരെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) കോടതിയില്‍. കേജ്‍രിവാള്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഇഡി ഡല്‍ഹിയിലെ റോസ് അവന്യൂ കോടതിയില്‍ ഹർജിനല്‍കി. 

## Article Content

**ന്യൂഡല്‍ഹി: **മദ്യനയ അഴിമതിക്കേസില്‍ അഞ്ചാംതവണയും ചോദ്യം ചെയ്യലിനു ഹാജരാകാതിരുന്ന അരവിന്ദ് കേജ്‍രിവാളിനെതിരെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) കോടതിയില്‍. കേജ്‍രിവാള്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഇഡി ഡല്‍ഹിയിലെ റോസ് അവന്യൂ കോടതിയില്‍ ഹർജിനല്‍കി. 

കേജ്‍രിവാള്‍ ചോദ്യംചെയ്യലിന് ഹാജരാകുമെന്ന കണക്കുകൂട്ടലില്‍ ഇഡി ഓഫീസിന് മുമ്ബില്‍ കനത്ത സുരക്ഷ ഇന്നലെ ഒരുക്കിയിരുന്നു. ഇതിനു മുന്പും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് സമൻസ് അയച്ചിരുന്നുവെങ്കിലും കേസ് രാഷ്ട്രീയ പ്രേരിതമാണെന്നെന്ന് ആരോപിച്ച്‌ കേജ്‌രിവാള്‍ ഈ നോട്ടീസുകള്‍ തള്ളുകയായിരുന്നു. 

അതേസമയം കേജ്‍രിവാളിനെ കള്ളക്കേസില്‍ കുടുക്കാൻ ബിജെപി ശ്രമിക്കുകയാണെന്നാണ് എഎപിയുടെ ആരോപണം. ഇഡിയുടെ നിർദേശം തള്ളിയ കേജ‍്‍രിവാള്‍ ഇന്നലെ ഡല്‍ഹിയില്‍ എഎപി നടത്തിയ പ്രതിഷേധത്തില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/181954/ed-court)