---
title: "ഗോഡ്‌സെ അനുകൂല കമന്‍റ് : എന്‍ഐടി പ്രൊഫസര്‍ക്കെതിരെ കേസ്"
english_title: "Police-case "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/181962/police-case"
published_at: "2024-02-03T20:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65be59d024684_n58007059217069735744308a3d3c010a30ca50768cf1ac8ec73fdafc00da4c7e406f3d112ed64ce341917f.jpg"
keywords: []
---

# ഗോഡ്‌സെ അനുകൂല കമന്‍റ് : എന്‍ഐടി പ്രൊഫസര്‍ക്കെതിരെ കേസ്

> **Lead Summary:** **തിരുവനന്തപുരം: **നാഥുറാം വിനായക ഗോഡ്‌സെ അഭിമാനമെന്ന് ഫേസ്ബുക്കില്‍ കമന്‍റിട്ട കോഴിക്കോട് എന്‍ഐടി പ്രൊഫസര്‍ ഷൈജ ആണ്ടവനെതിരെ കുന്ദമംഗലം പോലീസ് കേസെടുത്തു. കലാപാഹ്വാനത്തിനാണ് ഷൈജ ആണ്ടവനെതിരെ കേസെടുത്തിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു.

## Article Content

**തിരുവനന്തപുരം: **നാഥുറാം വിനായക ഗോഡ്‌സെ അഭിമാനമെന്ന് ഫേസ്ബുക്കില്‍ കമന്‍റിട്ട കോഴിക്കോട് എന്‍ഐടി പ്രൊഫസര്‍ ഷൈജ ആണ്ടവനെതിരെ കുന്ദമംഗലം പോലീസ് കേസെടുത്തു. കലാപാഹ്വാനത്തിനാണ് ഷൈജ ആണ്ടവനെതിരെ കേസെടുത്തിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു.

ഹിന്ദു മഹാസഭാ പ്രവര്‍ത്തകന്‍ നാഥൂറാം വിനായക് ഗോഡ്‌സെ ഭാരതത്തില്‍ ഒരുപാട് പേരുടെ ഹീറോ എന്ന കുറിപ്പോടെ ഒരാള്‍ പോസ്റ്റ് ചെയ്ത ഗോഡ്‌സെയുടെ ചിത്രത്തിന് താഴെയാണ് ഷൈജ ആണ്ടവന്‍ പ്രൗഡ് ഓഫ് ഗോഡ്‌സെ ഫോര്‍ സേവിംഗ് ഇന്ത്യ എന്ന് കമന്‍റ് ഇട്ടത്. ഇത് വിവാദമായതിന് പിന്നാലെ ഷൈജ കമന്‍റ് ഡിലീറ്റ് ചെയ്തിരുന്നു.

കമന്‍റിനെതിരെ എംഎസ്‌എഫ്, കെഎസ് യു, എസ്‌എഫ്‌ഐ, ഡിവൈഎഫ്‌ഐ തുടങ്ങിയ സംഘടനകള്‍ പരാതി നല്‍കിയിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/181962/police-case)