---
title: "വാഹനം മറിഞ്ഞ് സൗദിയില്‍ മലയാളി വിദ്യാര്‍ഥിനി മരിച്ചു"
english_title: "Dead "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/181966/dead"
published_at: "2024-02-03T21:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65be5dfaae5b0_n5800719141706974622395b4458ecbdcbadb2f2105bb8ed2b0966e90f5f7dcbe92b61ada3cded55e765f95.jpg"
keywords: []
---

# വാഹനം മറിഞ്ഞ് സൗദിയില്‍ മലയാളി വിദ്യാര്‍ഥിനി മരിച്ചു

> **Lead Summary:** **റിയാദ്: **സൗദി അറേബ്യയിലെ അല്‍ ഹസയ്ക്ക് സമീപം വാഹനം മറിഞ്ഞു മലയാളി വിദ്യാർഥിനി മരിച്ചു. കോഴിക്കോട് സ്വദേശി ഫറോക്ക് ചുങ്കം പാക്കോട്ട് ജംഷീർ റമീസയുടെ മകള്‍ ഐറിൻ ജാൻ (എട്ട്) ആണു മരിച്ചത്. ദമാം ഇന്ത്യൻ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിനിയായിരുന്നു.

## Article Content

**റിയാദ്: **സൗദി അറേബ്യയിലെ അല്‍ ഹസയ്ക്ക് സമീപം വാഹനം മറിഞ്ഞു മലയാളി വിദ്യാർഥിനി മരിച്ചു. കോഴിക്കോട് സ്വദേശി ഫറോക്ക് ചുങ്കം പാക്കോട്ട് ജംഷീർ റമീസയുടെ മകള്‍ ഐറിൻ ജാൻ (എട്ട്) ആണു മരിച്ചത്. ദമാം ഇന്ത്യൻ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിനിയായിരുന്നു.

സുഹൃത്തുക്കളുടെ മറ്റ് രണ്ട് കുടുംബങ്ങള്‍ക്കൊപ്പം ദമാമില്‍ നിന്നു അല്‍ഹസയിലേക്കു പോകുകയായിരുന്നു ജംഷീറിന്റെ കുടുംബം. മറ്റ് കുട്ടികള്‍ക്കൊപ്പം ഐറിൻ ജാനും സഞ്ചരിച്ച ലാൻസ് ക്രൂയിസ്‍ അല്‍ ഉഖൈറില്‍ മറിഞ്ഞാണ് അപകടം. ഐറിൻ തത്ക്ഷണം മരിച്ചു. മറ്റ് കുട്ടികള്‍ക്കും ചില കുടുംബാംഗങ്ങള്‍ക്കും പരിക്കേറ്റു. ഇവരുടെ പരിക്ക് സാരമുള്ളതല്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/181966/dead)