---
title: "ചികിത്സയ്ക്കെത്തിയ പെണ്‍കുട്ടിക്കെതിരെ ലൈംഗികാതിക്രമം; കോടതി ശിക്ഷിച്ച സര്‍ക്കാര്‍ ഡോക്ടര്‍ക്കെതിരെ നടപടി എടുക്കാതെ അധികൃതര്‍"
english_title: "Doctor "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/181977/doctor"
published_at: "2024-02-03T21:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65be65936ceed_n5800684821706976544051021cf7ffda9db2bfab55ee21e50d8993b0bff0f1e4223788edddec3243bf00b1.jpg"
keywords: []
---

# ചികിത്സയ്ക്കെത്തിയ പെണ്‍കുട്ടിക്കെതിരെ ലൈംഗികാതിക്രമം; കോടതി ശിക്ഷിച്ച സര്‍ക്കാര്‍ ഡോക്ടര്‍ക്കെതിരെ നടപടി എടുക്കാതെ അധികൃതര്‍

> **Lead Summary:** **കല്‍പ്പറ്റ: **വയാട്ടില്‍ ചികിത്സയ്ക്കെത്തിയ പെണ്‍കുട്ടിയെ ലൈംഗികാതിക്രമത്തിനിരയാക്കിയ കേസില്‍ കോടതി ശിക്ഷിച്ച സർക്കാർ ഡോക്ടർക്കെതിരെ നടപടിയെടുക്കാതെ അധികൃതർ. വയനാട് മെഡിക്കല്‍ കോളേജിലെ മനോരോഗ വിദഗ്ധൻ ഡോ. ജോസ്റ്റിൻ ഫ്രാൻസിസാണ് ഇപ്പോഴും സർവീസില്‍ തുടരുന്നത്. കഴിഞ്ഞ ദിവസം ജില്ലയിലെ SSLC വിദ്യാർത്ഥികളുടെ എല്‍ ഡി സ്ക്രീനിംഗ് ക്യാമ്ബിന് നേതൃത്വം നല്‍കിയതും ഇതേ ഡോക്ടറായിരുന്നു.

## Article Content

**കല്‍പ്പറ്റ: **വയാട്ടില്‍ ചികിത്സയ്ക്കെത്തിയ പെണ്‍കുട്ടിയെ ലൈംഗികാതിക്രമത്തിനിരയാക്കിയ കേസില്‍ കോടതി ശിക്ഷിച്ച സർക്കാർ ഡോക്ടർക്കെതിരെ നടപടിയെടുക്കാതെ അധികൃതർ. വയനാട് മെഡിക്കല്‍ കോളേജിലെ മനോരോഗ വിദഗ്ധൻ ഡോ. ജോസ്റ്റിൻ ഫ്രാൻസിസാണ് ഇപ്പോഴും സർവീസില്‍ തുടരുന്നത്. കഴിഞ്ഞ ദിവസം ജില്ലയിലെ SSLC വിദ്യാർത്ഥികളുടെ എല്‍ ഡി സ്ക്രീനിംഗ് ക്യാമ്ബിന് നേതൃത്വം നല്‍കിയതും ഇതേ ഡോക്ടറായിരുന്നു.

വയനാട് മെഡിക്കല്‍ കോളേജിലെ മനോരോഗ വിദഗ്ധൻ ഡോ. ജോസ്റ്റിൻ ഫ്രാൻസിസിനെ കഴിഞ്ഞദിവസമാണ് കല്‍പ്പറ്റ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ലൈംഗികാതിക്രമ കേസില്‍ ശിക്ഷിച്ചത്. വയനാട് ജില്ലാ മാനസികാരോഗ്യ പരിപാടിയുടെയും വിമുക്തി പദ്ധതിയുടെയും നോഡല്‍ ഓഫീസറായിരുന്ന ജോസ്റ്റിന്‍ ഫ്രാന്‍സിസ് കല്‍പ്പറ്റയിലെ സ്വകാര്യ ക്ലിനിക്കില്‍ വച്ച്‌ പതിനെട്ടുകാരിയായ പെണ്‍കുട്ടിക്കു നേരെ ലൈംഗികാതിക്രമം നടത്തിയെന്നാണു കേസ്.

സംഭവത്തില്‍ ഡോക്ടർ ജോസ്റ്റിന്‍ ഫ്രാന്‍സിസ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി, പ്രതിക്ക് രണ്ടു വർഷം തടവും ഇരുപതിനായിരം രൂപ പിഴയും വിധിച്ചു. എന്നാല്‍, കോടതി വിധി വന്ന് ഒരാഴ്ച പിന്നിട്ടിട്ടും ഇയാളെ സർവീസില്‍ നിന്ന് മാറ്റി നിർത്താനോ വകുപ്പുതല നടപടിയെടുക്കാനോ അധികൃതർ തയ്യാറായിട്ടില്ല.

അതിനിടെ, വൈത്തിരി ബി.ആർ.സിയുടെ നേതൃത്വത്തില്‍ കല്‍പറ്റ എസ് കെ എം ജെ സ്കൂളില്‍ നടക്കുന്ന ജില്ലയിലെ SSLC വിദ്യാർത്ഥികളുടെ എല്‍ ഡി സ്ക്രീനിംഗ് ക്യാമ്ബിന് നേതൃത്വം നല്‍കാൻ വിദ്യാഭ്യാസ വകുപ്പ് ചുമതലപ്പെടുത്തിയതും ലൈംഗികാതിക്രമക്കേസിലെ പ്രതിയായ ഇതേ ഡോക്ടറെയാണ്. ഭരണാനുകൂല സംഘടനകളുടെ അകമഴിഞ്ഞ പിന്തുണയാണ് കെ.ജി.എം.ഒ.എ മുൻ ജില്ലാ പ്രസിഡണ്ടായ പ്രതിക്ക് തുണയാകുന്നത് എന്നാണ് ആരോപണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/181977/doctor)