---
title: "പ്രായപൂര്‍ത്തിയാകാത്ത കുട്ടി കാര്‍ ഓടിച്ചു; മാതാവിനെതിരെ കേസ്"
english_title: "Police case "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/181992/police-case"
published_at: "2024-02-03T22:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65be6fe2828dc_n580088994170697922689223d96eee990cff8bde4c0624f5ac0bdf6584100f6134f97d961b4b78e508bc9e.jpg"
keywords: []
---

# പ്രായപൂര്‍ത്തിയാകാത്ത കുട്ടി കാര്‍ ഓടിച്ചു; മാതാവിനെതിരെ കേസ്

> **Lead Summary:** **കാസർക്കോട്:** പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടി കാർ ഓടിച്ച സംഭവത്തില്‍ കുട്ടിയുടെ മാതാവിനെതിരെ കേസ്. വണ്ടി ഓടിക്കാൻ കൊടുത്ത പള്ളിക്കര ഹദാദ്ദ് നഗറിലെ നഫീസത്തിനെതിരെ യാണ് കേസ്. ബേക്കല്‍ ഇൻസ്പെക്ടർ യുപി വിപിനാണ് കേസെടുത്തത്. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം.

## Article Content

**കാസർക്കോട്:** പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടി കാർ ഓടിച്ച സംഭവത്തില്‍ കുട്ടിയുടെ മാതാവിനെതിരെ കേസ്. വണ്ടി ഓടിക്കാൻ കൊടുത്ത പള്ളിക്കര ഹദാദ്ദ് നഗറിലെ നഫീസത്തിനെതിരെ യാണ് കേസ്. ബേക്കല്‍ ഇൻസ്പെക്ടർ യുപി വിപിനാണ് കേസെടുത്തത്. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം.

തച്ചങ്ങാട് ഭാഗത്തു നിന്നു ബേക്കലിലേക്ക് കുട്ടി കാർ ഓടിച്ചു വരുന്നതിനിടെ വാഹന പരിശോധക സംഘത്തിനു മുന്നില്‍ എത്തുകയായിരുന്നു. പിന്നാലെ രക്ഷിതാവിനെ വിളിച്ചു വരുത്തി കുട്ടിയെ സുരക്ഷിതമായി അയച്ച ശേഷം പൊലീസ് വാഹനം കസ്റ്റഡിയിലെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/181992/police-case)