---
title: "രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകള്‍ കുത്തനെ ഉയരുന്നു"
english_title: "Increasing covid cases"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/18200/increasing-covid-cases"
published_at: "2021-12-29T08:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61cbcb480f443_images - 2021-12-25T114313.911.jpeg"
keywords: []
---

# രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകള്‍ കുത്തനെ ഉയരുന്നു

> **Lead Summary:** ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകള്‍ കുത്തനെ ഉയരുന്നു. 6,358 പേര്‍ക്കാണ് കഴിഞ്ഞ ദിവസം വൈറസ് ബാധ സ്ഥിരീകരിച്ചത്.

## Article Content

ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകള്‍ കുത്തനെ ഉയരുന്നു. 6,358 പേര്‍ക്കാണ് കഴിഞ്ഞ ദിവസം വൈറസ് ബാധ സ്ഥിരീകരിച്ചത്.

293 പേര്‍ മരിച്ചു. നിലവില്‍ 75,456 പേരാണ് ചികിത്സയിലുള്ളത്. മുംബയില്‍ കൊവിഡ് കേസുകളില്‍ 70 ശതമാനവും, ഡല്‍ഹിയില്‍ 50 ശതമാനവും വര്‍ദ്ധനവുണ്ടായി.

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും രോഗവ്യാപനം കൂടി. ഇതോടെ സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങളും കടുപ്പിക്കുകയാണ്. ഹരിയാനയ്ക്ക് പുറമെ പഞ്ചാബിലും രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്ക് പൊതുസ്ഥലങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.

അതേസമയം രാജ്യത്ത് ഒമിക്രോണ്‍ കേസുകളും കൂടുകയാണ്. ഇതുവരെ 653 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 186 പേര്‍ രോഗമുക്തി നേടി.രാ​ജ്യ​ത്ത് ​ഏ​റ്റ​വും​ ​കൂ​ടു​ത​ല്‍​ ​ഒ​മി​ക്രോ​ണ്‍​ ​കേ​സു​ക​ള്‍​ ​റി​പ്പോ​ര്‍​ട്ട് ​ചെ​യ്ത​ ​ഡ​ല്‍​ഹി​യി​ല്‍​ ​ഇ​ന്ന​ലെ​ ​​മു​ത​ല്‍​ ​രാ​ത്രി​കാ​ല​ ​ക​ര്‍​ഫ്യൂ​ ​ന​ട​പ്പി​ലാ​ക്കി തുടങ്ങി. 142​ ​ഒമിക്രോണ്‍ ബാധിതരാണ് ഡല്‍ഹിയിലുള്ളത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/18200/increasing-covid-cases)