---
title: "'കേസ് റദ്ദാക്കണം, പരാതി വ്യാജം'; ഹൈറിച്ച് തട്ടിപ്പ് കേസ് പ്രതികൾ ഹർജിയുമായി ഹൈക്കോടതിയിൽ"
english_title: "Highcourt "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/182005/highcourt"
published_at: "2024-02-04T06:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65bedfbd680c0_download_(22).jpeg"
keywords: []
---

# 'കേസ് റദ്ദാക്കണം, പരാതി വ്യാജം'; ഹൈറിച്ച് തട്ടിപ്പ് കേസ് പ്രതികൾ ഹർജിയുമായി ഹൈക്കോടതിയിൽ

> **Lead Summary:** **തൃശൂർ**: ഹൈറിച്ച് തട്ടിപ്പ് കേസിലെ പ്രതികളായ കമ്പനി ഉടമകൾ ഹർജിയുമായി ഹൈക്കോടതിയിൽ. കേസിലെ പ്രതികളായ പ്രതാപനും ശ്രീനയുമാണ് കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ഹൈറിച്ച് ഓൺലൈൻ ഷോപ്പി നടത്തിയത് ഓൺലൈൻ പലചരക്ക് വ്യാപാരമാണെന്ന് ഇവർ ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു. മുൻകൂർ പണം വാങ്ങിയത് നിക്ഷേപമല്ലെന്നാണ് ഇവർ പറയുന്നത്.

## Article Content

**തൃശൂർ**: ഹൈറിച്ച് തട്ടിപ്പ് കേസിലെ പ്രതികളായ കമ്പനി ഉടമകൾ ഹർജിയുമായി ഹൈക്കോടതിയിൽ. കേസിലെ പ്രതികളായ പ്രതാപനും ശ്രീനയുമാണ് കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ഹൈറിച്ച് ഓൺലൈൻ ഷോപ്പി നടത്തിയത് ഓൺലൈൻ പലചരക്ക് വ്യാപാരമാണെന്ന് ഇവർ ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു. മുൻകൂർ പണം വാങ്ങിയത് നിക്ഷേപമല്ലെന്നാണ് ഇവർ പറയുന്നത്.

ബഡ്സ് ആക്ട് പ്രകാരമുള്ള കുറ്റകൃത്യങ്ങൾ നിലനിൽക്കില്ലെന്നും പരാതി വ്യാജമാണെന്നും കേസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/182005/highcourt)