---
title: "#MABaby |  ആർ.എസ്.എസ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത് വിദ്യാഭ്യാസ-സാംസ്കാരിക മേഖലകളിൽ: എം.എ.ബേബി"
english_title: "RSS focuses on educational and cultural areas"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/182037/rss-focuses-on-educational-and-cultural-areas"
published_at: "2024-02-04T12:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65bf3bf1b024b_IMG-20240204-WA0009.jpg"
keywords: []
---

# #MABaby |  ആർ.എസ്.എസ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത് വിദ്യാഭ്യാസ-സാംസ്കാരിക മേഖലകളിൽ: എം.എ.ബേബി

> **Lead Summary:** **കണ്ണൂർ: **ആർ.എസ്.എസ്. ശ്രദ്ധ കേന്ദ്രീകരിക്കുന്നത് വിദ്യാഭ്യാസ- സാംസ്കാരിക മേഖലകളിലാണെന്ന് സി.പി.എം. പൊളിറ്റ്‌ ബ്യൂറോ അംഗം എം.എ.ബേബി അഭിപ്രായപ്പെട്ടു. കെ.എസ്‌.ടി.എ. സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കണ്ണൂരിൽ സംഘടിപ്പിച്ച പൂർവാധ്യാപക സംഗമം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

## Article Content

**കണ്ണൂർ: **ആർ.എസ്.എസ്. ശ്രദ്ധ കേന്ദ്രീകരിക്കുന്നത് വിദ്യാഭ്യാസ- സാംസ്കാരിക മേഖലകളിലാണെന്ന് സി.പി.എം. പൊളിറ്റ്‌ ബ്യൂറോ അംഗം എം.എ.ബേബി അഭിപ്രായപ്പെട്ടു. കെ.എസ്‌.ടി.എ. സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കണ്ണൂരിൽ സംഘടിപ്പിച്ച പൂർവാധ്യാപക സംഗമം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വിദ്യാഭ്യാസ, സാംസ്കാരിക മേഖലകളിൽ ആർ.എസ്.എസ്. അജൻഡകൾ വിട്ടുവീഴ്ചയില്ലാതെ നടപ്പാക്കിയാൽ മാത്രമേ ഹിന്ദു വർഗീയരാഷ്ട്ര സ്ഥാപനത്തിലേക്ക് എത്തുകയുള്ളൂവെന്ന വർഗീയ വിഭജന ആശയങ്ങൾ ജനങ്ങളിൽ കുത്തിനിറക്കുകയാണ് ആർ.എസ്.എസ്. ചെയ്യുന്നതെന്നും എം.എ. ബേബി ആരോപിച്ചു.

പ്രസിഡന്റ്‌ ഡി.സുധീഷ് അധ്യക്ഷത വഹിച്ചു. കെ.എസ്.ടി.എ. സംസ്ഥാന ജനറൽ സെക്രട്ടറി എൻ.ടി. ശിവരാജൻ, എസ്.ടി.എഫ്.ഐ. ദേശീയ പ്രസിഡന്റ്‌ കെ.സി. ഹരികൃഷ്ണൻ, കെ. ബാലകൃഷ്ണൻ നമ്പ്യാർ, എ.കെ. ചന്ദ്രൻ, ഇ. വിജയൻ, എ.കെ. ഉണ്ണികൃഷ്ണൻ, എ.കെ. ബീന, ടി. രജില തുടങ്ങിയവർ പങ്കെടുത്തു. ഏഴുമുതൽ പത്ത് വരെ കണ്ണൂർ നായനാർ അക്കാദമിയിലാണ് സംസ്ഥാന സമ്മേളനം നടക്കുക.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/182037/rss-focuses-on-educational-and-cultural-areas)