---
title: "#cannabis | റോഡരികിൽ ഒന്നര മീറ്റർ നീളമുള്ള കഞ്ചാവ് ചെടി കണ്ടെടുത്തു"
english_title: "A one and a half meter long cannabis plant was found"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/182040/a-one-and-a-half-meter-long-cannabis-plant-was-found"
published_at: "2024-02-04T14:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65bf4eac12da7_Picsart_24-02-04_14-06-31-766.jpg"
keywords: []
---

# #cannabis | റോഡരികിൽ ഒന്നര മീറ്റർ നീളമുള്ള കഞ്ചാവ് ചെടി കണ്ടെടുത്തു

> **Lead Summary:** **കൂത്തുപറമ്പ്: **റോഡരികിൽ ഒന്നര മീറ്റർ നീളമുള്ള കഞ്ചാവ് ചെടി കണ്ടെടുത്ത് കേസെടുത്തു. കൂത്തുപറമ്പ് എക്സ്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ വിജേഷ്. എ.കെ യുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കായലോട് ഭാഗത്ത് വെച്ച് ഒന്നര മീറ്റർ നീളമുള്ള കഞ്ചാവ് ചെടി കണ്ടെത്തിയത്ത്. കായലോട് പെട്രോൾ പമ്പിന് അടുത്തായാണ് റോഡരികിൽ കഞ്ചാവ് ചെടി കണ്ടെത്തിയത്.

## Article Content

**കൂത്തുപറമ്പ്: **റോഡരികിൽ ഒന്നര മീറ്റർ നീളമുള്ള കഞ്ചാവ് ചെടി കണ്ടെടുത്ത് കേസെടുത്തു. കൂത്തുപറമ്പ് എക്സ്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ വിജേഷ്. എ.കെ യുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കായലോട് ഭാഗത്ത് വെച്ച് ഒന്നര മീറ്റർ നീളമുള്ള കഞ്ചാവ് ചെടി കണ്ടെത്തിയത്ത്. കായലോട് പെട്രോൾ പമ്പിന് അടുത്തായാണ് റോഡരികിൽ കഞ്ചാവ് ചെടി കണ്ടെത്തിയത്.

അസിസ്റ്റൻ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ് )മാരായ പ്രമോദൻ. പി, ഷാജി. യു, കണ്ണൂർ ഐ.ബി. അസിസ്റ്റൻ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ് ) സുകേഷ് കുമാർ. വി.സി, സിവിൽ എക്സൈസ് ഓഫീസർമാരായ വിഷ്ണു.എൻ.സി, സുബിൻ.എം, ജിജീഷ്. സി, ബിനീഷ്. എ.എം, എക്സൈസ് ഡ്രൈവർ സജീവ് കെ.കെ എന്നിവരും പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/182040/a-one-and-a-half-meter-long-cannabis-plant-was-found)