---
title: "പമ്പാനദിയില്‍ കുളിക്കാനിറങ്ങി; ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മുങ്ങിമരിച്ചു"
english_title: "Dead "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/182084/dead"
published_at: "2024-02-04T19:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65bf9186e37d5_n5802676661707053243121c8ffc8b410e8d3822b35458937e4be440168d1ce2f9c52c5e8eb5cd9126702f9.jpg"
keywords: []
---

# പമ്പാനദിയില്‍ കുളിക്കാനിറങ്ങി; ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മുങ്ങിമരിച്ചു

> **Lead Summary:** **പത്തനംതിട്ട:** പമ്ബാ നദിയില്‍ ഒഴുക്കില്‍പ്പെട്ട് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മുങ്ങിമരിച്ചു. പത്തനംതിട്ട റാന്നിയിലാണ് സംഭവം. പുതുശേരിമല സ്വദേശികളായ അനില്‍കുമാര്‍ , അനില്‍കുമാറിന്റെ മകള്‍ നിരഞ്ജന , അനില്‍കുമാറിന്റെ സഹോദര പുത്രന്‍ ഗൗതം എന്നിവരാണ് മരിച്ചത്.

## Article Content

**പത്തനംതിട്ട:** പമ്ബാ നദിയില്‍ ഒഴുക്കില്‍പ്പെട്ട് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മുങ്ങിമരിച്ചു. പത്തനംതിട്ട റാന്നിയിലാണ് സംഭവം. പുതുശേരിമല സ്വദേശികളായ അനില്‍കുമാര്‍ , അനില്‍കുമാറിന്റെ മകള്‍ നിരഞ്ജന , അനില്‍കുമാറിന്റെ സഹോദര പുത്രന്‍ ഗൗതം എന്നിവരാണ് മരിച്ചത്.

ഇന്ന് വൈകീട്ട് നാലുമണിക്കാണ് സംഭവം. അനില്‍ കുമാറിന്റെ സഹോദരന്റെ വീട്ടില്‍ വന്നതാണ് കുടുംബം. കുളിക്കാനും വസ്ത്രങ്ങള്‍ അലക്കാനുമാണ് കുടുംബം പുഴയിലെത്തിയത്. അതിനിടെ ഇവര്‍ അപകടത്തില്‍പ്പെടുകയായിരുന്നു. ഈസമയത്ത് കരയില്‍ ആളുകള്‍ ഉണ്ടായിരുന്നു. ഇവര്‍ ഇട്ടുകൊടുത്ത സാരിയില്‍ പിടിച്ച്‌ അനില്‍ കുമാറിന്റെ ഭാര്യയെ കരയ്ക്ക് കയറ്റി. 

സമാനമായ നിലയില്‍ നിരഞ്ജനയ്ക്കും സാരി ഇട്ടു കൊടുത്തെങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ല. അച്ഛന്‍ അനില്‍കുമാര്‍ മുങ്ങി താഴുന്നത് കണ്ട് ഭയന്ന നിരഞ്ജന സാരിയില്‍ പിടിച്ചില്ല. തുടര്‍ന്ന് നിരഞ്ജന മുങ്ങി താഴുകയായിരുന്നു. പിന്നാലെ ഫയര്‍ഫോഴ്‌സ് എത്തി നടത്തിയ തിരച്ചിലില്‍ ആദ്യം ഗൗതമിന്റേയും പിന്നീട് അനില്‍ കുമാറിന്റേയും ഒടുവില്‍ നിരഞ്ജനയുടേയും മൃതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹങ്ങള്‍ റാന്നി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/182084/dead)