---
title: "മത്സരിക്കാനില്ല: ഉപദ്രവിക്കരുതെന്ന് പന്ന്യൻ രവീന്ദ്രൻ"
english_title: "Thiruvanathapuram "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/182124/thiruvanathapuram"
published_at: "2024-02-04T21:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65bfb62a7d9b6_n58028780417070627432192d4abac04baa880dffbf0e1ed4a12ebe447ad9cf1ee2296f9fc1a859e86545d9.jpg"
keywords: []
---

# മത്സരിക്കാനില്ല: ഉപദ്രവിക്കരുതെന്ന് പന്ന്യൻ രവീന്ദ്രൻ

> **Lead Summary:** **തിരുവനന്തപുരം: **ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ. സിപിഐ സ്ഥാനാർഥികളുടെ സാധ്യതാ പട്ടികയില്‍ പന്ന്യൻ രവീന്ദ്രന്‍റെ പേരും ഉള്‍പ്പെട്ടിരുന്നു. ബിജെപി രണ്ടാം സ്ഥാനത്തെത്തുന്ന തിരുവനന്തപുരം മണ്ഡലത്തില്‍ ശക്തനായ ഒരു സ്ഥാനാർഥിയെ കണ്ടെത്തണമെന്ന് പാർട്ടി തീരുമാനിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പന്ന്യൻ രവീന്ദ്രന്‍റെ പേരും ഉള്‍പ്പെട്ടത്.

## Article Content

**തിരുവനന്തപുരം: **ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ. സിപിഐ സ്ഥാനാർഥികളുടെ സാധ്യതാ പട്ടികയില്‍ പന്ന്യൻ രവീന്ദ്രന്‍റെ പേരും ഉള്‍പ്പെട്ടിരുന്നു. ബിജെപി രണ്ടാം സ്ഥാനത്തെത്തുന്ന തിരുവനന്തപുരം മണ്ഡലത്തില്‍ ശക്തനായ ഒരു സ്ഥാനാർഥിയെ കണ്ടെത്തണമെന്ന് പാർട്ടി തീരുമാനിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പന്ന്യൻ രവീന്ദ്രന്‍റെ പേരും ഉള്‍പ്പെട്ടത്.

തിരുവനന്തപുരത്ത് പാർട്ടിക്ക് ശക്തനായ സ്ഥാനാർഥി ഉണ്ടാകുമെന്നും താൻ ഇനി ഒരു തെരഞ്ഞെടുപ്പിലും മത്സരിക്കില്ലെന്നും തന്നെ ഉപദ്രവിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

ഫെബ്രുവരി 10, 11 തീയതികളില്‍ നടക്കുന്ന സിപിഐ സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ തിരുവനന്തപുരത്തെ സ്ഥാനാർഥിയുടെ കാര്യത്തില്‍ അന്തിമതീരുമാനം ഉണ്ടാകുമെന്നാണ് സൂചന. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/182124/thiruvanathapuram)