---
title: "വിദഗ്ധ സമിതി റിപ്പോര്‍ട്ടിന് മന്ത്രിസഭാ അംഗീകാരം; ഉത്തരാഖണ്ഡ് ഏക സിവില്‍ കോഡിലേക്ക്, ബില്‍ നാളെ നിയമസഭയില്‍"
english_title: "Uttharagand "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/182130/uttharagand"
published_at: "2024-02-04T22:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65bfbd8478852_n58030564417070645330405b00f5fd4b5b832c51dc35a9ccbb392ddf8805aaa3f8de2f851a102143df6e86.jpg"
keywords: []
---

# വിദഗ്ധ സമിതി റിപ്പോര്‍ട്ടിന് മന്ത്രിസഭാ അംഗീകാരം; ഉത്തരാഖണ്ഡ് ഏക സിവില്‍ കോഡിലേക്ക്, ബില്‍ നാളെ നിയമസഭയില്‍

> **Lead Summary:** **ഡറാഡൂണ്‍: **ഏകസിവില്‍ കോഡ് നടപ്പാക്കാനുള്ള നടപടികളുമായി മുന്നോട്ടുപോയി ഉത്തരാഖണ്ഡ്. വിദഗ്ധ സമിതി നല്‍കിയ റിപ്പോർട്ടിന് ഉത്തരാഖണ്ഡ് മന്ത്രിസഭ യോഗം അംഗീകാരം നല്‍കി. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തില്‍ ആണ് തീരുമാനം. നാളെ ചേരുന്ന നിയമസഭയുടെ പ്രത്യേക സമ്മേളനത്തില്‍ ഏക സിവില്‍ കോഡ് ബില്‍ അവതരിപ്പിച്ചേക്കുമെന്നാണു റിപ്പോർട്ട്.

## Article Content

**ഡറാഡൂണ്‍: **ഏകസിവില്‍ കോഡ് നടപ്പാക്കാനുള്ള നടപടികളുമായി മുന്നോട്ടുപോയി ഉത്തരാഖണ്ഡ്. വിദഗ്ധ സമിതി നല്‍കിയ റിപ്പോർട്ടിന് ഉത്തരാഖണ്ഡ് മന്ത്രിസഭ യോഗം അംഗീകാരം നല്‍കി. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തില്‍ ആണ് തീരുമാനം. നാളെ ചേരുന്ന നിയമസഭയുടെ പ്രത്യേക സമ്മേളനത്തില്‍ ഏക സിവില്‍ കോഡ് ബില്‍ അവതരിപ്പിച്ചേക്കുമെന്നാണു റിപ്പോർട്ട്.

ഏക സിവില്‍ കോഡ് നടപ്പാക്കുന്നതിനുള്ള കരട് റിപ്പോർട്ട് സർക്കാർ നിയോഗിച്ച സമിതി വെള്ളിയാഴ്ചയാണു മുഖ്യമന്ത്രി പുഷ്കർ സിങ് ധാമിക്ക് കൈമാറിയത്. സുപ്രീംകോടതി മുൻ ജഡ്ജി രഞ്ജന പ്രകാശ് ദേശായിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സമിതിയാണ് റിപ്പോർട്ട് തയാറാക്കിയത്.

ഉത്തരാഖണ്ഡില്‍ ഏക സിവില്‍ കോഡ് നടപ്പാക്കുമെന്നത് 2022ലെ തിരഞ്ഞെടുപ്പു പ്രകടനപത്രികയില്‍ ബിജെപിയുടെ പ്രധാന വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു. സർക്കാർ അധികാരമേറ്റതിനു പിന്നാലെയാണ് ഇതിനായി പ്രത്യേകം സമിതിയെ നിയോഗിച്ചത്. ഉത്തരാഖണ്ഡില്‍ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാൻ നടപടികള്‍ തുടങ്ങിയെന്ന് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി അറിയിച്ചിരുന്നു. ബില്‍ പാസായാല്‍ സ്വാതന്ത്ര്യാനന്തരം ഇന്ത്യയില്‍ ഏക സിവില്‍ കോഡ് നടപ്പാക്കുന്ന ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/182130/uttharagand)