---
title: "മോന്താൽ ശ്രീനാരായണ ദേവാ സമിതിയുടെ നാല്പതാം വാർഷികാഘോഷം രണ്ടുദിവസങ്ങളിലായി നടന്നു"
english_title: "Monthal"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/182146/monthal"
published_at: "2024-02-05T06:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c02ce652189_Screenshot_20240205-055900_WhatsApp.jpg"
keywords: []
---

# മോന്താൽ ശ്രീനാരായണ ദേവാ സമിതിയുടെ നാല്പതാം വാർഷികാഘോഷം രണ്ടുദിവസങ്ങളിലായി നടന്നു

> **Lead Summary:** മോന്താൾ ശ്രീനാരായണ സേവാസമിതിയുടെ നാല്പതാം വാർഷികാഘോഷങ്ങളുടെ പതാക ഉയർത്തൽ ചടങ്ങ് ശ്രീനാരായണ ദേവാ സമിതി പ്രസിഡണ്ട് ടി കെ രാഘവൻ നിർവഹിച്ചു. ശാന്തിക്കാരൻ മഹേഷ് പൂജാ കർമ്മങ്ങൾക്ക് നേതൃത്വം വഹിച്ചു.

## Article Content

മോന്താൾ ശ്രീനാരായണ സേവാസമിതിയുടെ നാല്പതാം വാർഷികാഘോഷങ്ങളുടെ പതാക ഉയർത്തൽ ചടങ്ങ് ശ്രീനാരായണ ദേവാ സമിതി പ്രസിഡണ്ട് ടി കെ രാഘവൻ നിർവഹിച്ചു. ശാന്തിക്കാരൻ മഹേഷ് പൂജാ കർമ്മങ്ങൾക്ക് നേതൃത്വം വഹിച്ചു.

വാർഷികാഘോഷത്തിന്റെ ഭാഗമായുള്ള ഘോഷയാത്ര പള്ളിക്കുനി അമ്പലപ്പറമ്പ് ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ നിന്നും മുത്തുക്കുട നാദസ്വരം താലപ്പൊലിയേന്തിയ ബാലികമാരുടെയും മംഗമാരുടെയും അകമ്പടിയോടുകൂടി ഗുരുദേവ വിഗ്രഹം വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ശ്രീനാരായണ മഠത്തിൽ എത്തിച്ചേർന്നു.

തുടർന്ന്  കൊച്ചിൻ സൂപ്പർസിന്റെ മെഗാ ഷോ ഉണ്ടായി. വാർഷികാഘോഷത്തിന്റെ ഭാഗമായി ദീപാരാധന ഗണപതി ഹോമം ഗുരുപൂജ സമൂഹ സദ്യ എന്നിവയും ഉണ്ടായി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/182146/monthal)