---
title: "#Wayanad | ആദിവാസി ദമ്പതികളുടെ കുടിൽ കാട്ടാന തകർത്തു"
english_title: "A tribal couple's hut was destroyed by wildfire"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/182181/a-tribal-couples-hut-was-destroyed-by-wildfire"
published_at: "2024-02-05T10:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c06df7c73bd_IMG-20240205-WA0085.jpg"
keywords: []
---

# #Wayanad | ആദിവാസി ദമ്പതികളുടെ കുടിൽ കാട്ടാന തകർത്തു

> **Lead Summary:** **വയനാട്: **ആദിവാസി ദമ്പതികളുടെ കുടിൽ കാട്ടാന തകർത്തു. വയനാട് കേണിച്ചിറ കേളമംഗലത്ത് കാട്ടുനായ്ക്ക കോളനിയിൽ ഇന്ന് രാവിലെ ഏഴ് മണിക്കാണ് സംഭവം.

## Article Content

**വയനാട്: **ആദിവാസി ദമ്പതികളുടെ കുടിൽ കാട്ടാന തകർത്തു. വയനാട് കേണിച്ചിറ കേളമംഗലത്ത് കാട്ടുനായ്ക്ക കോളനിയിൽ ഇന്ന് രാവിലെ ഏഴ് മണിക്കാണ് സംഭവം.

 ആക്രമണ സമയത്ത് കുടിലിൽ ഉണ്ടായിരുന്ന ബിജു-സൗമ്യ ദമ്പതികൾ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. നാട്ടിലിറങ്ങിയ കൊമ്പനാന കാട്ടിലേക്ക് തിരിച്ചു പോകും വഴിയാണ് കുടിൽ തകർത്തത്. വനം വകുപ്പ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/182181/a-tribal-couples-hut-was-destroyed-by-wildfire)