---
title: "കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷന്റെ 33 മത് സംസ്ഥാന സമ്മേളനം ഫെബ്രുവരി 7 മുതൽ 10 വരെ കണ്ണൂരിൽ"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/182229/kannur"
published_at: "2024-02-05T13:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c08ff81454f_Screenshot_20240205-125452_WhatsApp.jpg"
keywords: []
---

# കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷന്റെ 33 മത് സംസ്ഥാന സമ്മേളനം ഫെബ്രുവരി 7 മുതൽ 10 വരെ കണ്ണൂരിൽ

> **Lead Summary:**  **കണ്ണൂർ** : കേരളത്തിലെ ഒരു ലക്ഷത്തിലേറെ വരുന്ന അധ്യാപകരുടെ കരുത്തുറ്റ പ്രസ്ഥാനമാണ് കെ എസ് ടി എ. അക്കാദമിക പ്രവർത്തനങ്ങളോടൊപ്പം സാമൂഹിക പ്രതിബദ്ധതയുള്ള നിരവധി പ്രവർത്തനങ്ങൾ ഏറ്റെടുത്ത് കേരളത്തിൻറെ സാമൂഹ്യ മുന്നേറ്റത്തിൽ വലിയ പങ്കുവഹിക്കുന്നു.

## Article Content

 **കണ്ണൂർ** : കേരളത്തിലെ ഒരു ലക്ഷത്തിലേറെ വരുന്ന അധ്യാപകരുടെ കരുത്തുറ്റ പ്രസ്ഥാനമാണ് കെ എസ് ടി എ. അക്കാദമിക പ്രവർത്തനങ്ങളോടൊപ്പം സാമൂഹിക പ്രതിബദ്ധതയുള്ള നിരവധി പ്രവർത്തനങ്ങൾ ഏറ്റെടുത്ത് കേരളത്തിൻറെ സാമൂഹ്യ മുന്നേറ്റത്തിൽ വലിയ പങ്കുവഹിക്കുന്നു.

ഇപ്പോൾ 'കുട്ടിക്കൊരു വീട്' പദ്ധതിയിലൂടെ ഏറെ മുന്നേറാൻ സംഘടനക്ക് കഴിഞ്ഞു .15 വീടുകൾ കണ്ണൂർ ജില്ലയിൽ ഈ പദ്ധതിയിലൂടെ നിർമ്മിച്ചു നൽകുന്നു.   33 മത് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ജില്ലയിൽ ആയിരം സംവാദ സദസ്സുകൾ , 15 മെഗാ സെമിനാറുകൾ,അധ്യാപക വിദ്യാർത്ഥികൾക്കുമായി കലാ കായിക മത്സരങ്ങൾ,വനിതാ സംഗമം, മെഗാ തിരുവാതിര, പൂർവ്വ അധ്യാപക സംഗമം, കലാജാഥ, പയ്യാമ്പലത്ത് തീർത്ത മണൽ ശിൽപം, ചിത്രകാര കൂട്ടായ്മ, ചരിത്ര പ്രദർശനം , പ്രതിഭകളെ ആദരിക്കൽ, ജില്ലയിലെ വിവിധ സബ് ജില്ലകളിൽ നടന്ന നിരവധി തനത് പ്രവർത്തനങ്ങൾ ഒക്കെ സംസ്ഥാന സമ്മേളനത്തിന് ആവേശകരമായ അനുഭവമാണ് ഉണ്ടാക്കിയിട്ടുള്ള മതനിരപേക്ഷ വിദ്യാഭ്യാസം ബഹുസ്വര ഇന്ത്യ വികസിത കേരളം എന്ന മുദ്രാവാക്യം ഉയർത്തി കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷന്റെ 33 ആമത് സംസ്ഥാന സമ്മേളനം ഫെബ്രുവരി 7 മുതൽ 10 വരെ കണ്ണൂർ നായനാർ അക്കാദമിയിൽ (ആനത്തലവട്ടം ആനന്ദൻ നഗർ) വെച്ച് നടക്കുന്നു.

1) പതാക കൊടിമര ദീപശിഖ ജാഥകൾ ഫെബ്രുവരി ആറിന് ആരംഭിക്കുന്നു. എൽ മാഗി ക്യാപ്റ്റനായ കൊടിമര ജാഥ മുൻമന്ത്രി ഇ പി ജയരാജനും, എ കെ ബീന ക്യാപ്റ്റനായയുള്ള ദീപശിഖ ജാഥ മുൻ എംഎൽഎ പി ജയരാജനും, കെ ബദറുന്നീസ ക്യാപ്റ്റനായ പതാകജാഥ പനോളി വൽസനും, ഫ്ലാഗ് ഓഫ് ചെയ്യുന്നു. വൈകിട്ട് 5 മണിക്ക് പതാക-കൊടിമര-ദീപശിഖ ജാഥകൾ കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസ് പരിസരത്ത് സംഗമിക്കുന്നു.

തുടർന്ന് വൈകിട്ട് 5.30ന് പൊതുസമ്മേളന നഗരിയിൽ സഖാവ് കോടിയേരി ബാലകൃഷ്ണൻ നഗറിൽ(കണ്ണൂർ കലക്ടറേറ്റ് മൈതാനം) സ്വാഗതസംഘം ചെയർമാൻ എം.വി ജയരാജൻ പതാക ഉയർത്തുന്നു. 2)ഫെബ്രുവരി 7ന് പ്രതിനിധി സമ്മേളനം കാലത്ത് 9.30 ന് എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം നിർവഹിക്കുന്നു. ഉച്ചയ്ക്കുശേഷം സംസ്ഥാന കൗൺസിൽ. 3)ഫെബ്രുവരി എട്ടിന് കാലത്ത് പ്രതിനിധി സമ്മേളനം. തുടർന്ന് ട്രേഡ് യൂണിയൻ സൗഹൃദ സമ്മേളനം 9 മണിക്ക് സിഎസ് സുജാത ഉദ്ഘാടനം ചെയ്യുന്നു. 4) ഫിബ്രവരി 9 വെള്ളിയാഴ്ച കാലത്ത് 9.30ന് വിദ്യാഭ്യാസ സാംസ്കാരിക സമ്മേളനം ബഹു വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു. സിനി ആർട്ടിസ്റ്റ് അഡ്വക്കേറ്റ് സി ഷുക്കൂർ മുഖ്യാതിഥി . ഉച്ചക്ക് 12 മണിക്ക് സാമ്പത്തികരംഗം- ഉദ്ഘാടനം കെ എൻ ബാലഗോപാൽ ബഹു ധനകാര്യ വകുപ്പ് മന്ത്രി. വൈകിട്ട് 3:00 മണി 10,000 അധ്യാപകരുടെ പൊതുപ്രകടനം കണ്ണൂർ സെന്റ് മൈക്കിൾസ് സ്കൂൾ പരിസരത്തു നിന്നും ആരംഭിക്കുന്നു.

4 .15 ന് പൊതുസമ്മേളനം ഉദ്ഘാടനം ബഹു കേരള മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നു(കോടിയേരി ബാലകൃഷ്ണൻ നഗർ കലക്ടറേറ്റ് മൈതാനം) ,രാമചന്ദ്രൻ കടന്നപ്പള്ളി ബഹു രജിസ്ട്രേഷൻ വകുപ്പ് മന്ത്രി, പന്ന്യൻ രവീന്ദ്രൻ മുൻ എംപി , സി എൻ ഭാർതി തുടങ്ങിയവർ സാന്നിധ്യം 5)ഫെബ്രുവരി 10 ശനി കാലത്ത് 10 മണിക്ക് അട്ടിമറിക്കപ്പെടുന്ന ഇന്ത്യൻ ഭരണഘടന- പ്രഭാഷണം എം സ്വരാജ്.ഉച്ചയ്ക്ക് രണ്ടുമണിക്ക് യാത്രയയപ്പ് സമ്മേളനം എ വിജയരാഘവൻ മുൻ എംപി നിർവഹിക്കുന്നു തുടർന്ന് സമ്മേളന നടപടികൾക്ക് ശേഷം സമാപനം എം വി ജയരാജൻ/കെ ശശീന്ദ്രൻ ചെയർമാൻ / കൺവീനർ സ്വാഗതസംഗം പത്രസമ്മേളനത്തിൽ പങ്കെടുക്കുന്നവർ 1)എം വി ജയരാജൻ(ചെയർമാൻ സ്വാഗതസംഘം) 2)എൻ ടി ശിവരാജൻ (ജനറൽ സെക്രട്ടറി കെ എസ് ടി എ) 3)ഡി .സുധീഷ്( സംസ്ഥാന പ്രസിഡണ്ട് കെ എസ് ടി എ) 4)കെ ശശീന്ദ്രൻ(ജനറൽ കൺവീനർ സ്വാഗതസംഘം) 5)എ കെ ബീന(സംസ്ഥാന വൈസ് പ്രസിഡണ്ട് കെ എസ് ടി എ) 6)കെസി മഹേഷ് (സംസ്ഥാന വൈസ് പ്രസിഡണ്ട് കെ എസ് ടി എ) 7)കെ സി സുധീർ (സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ എസ് ടി എ).

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/182229/kannur)