---
title: "#KSTA|  'കുട്ടിക്കൊരു വീട് ': കെ.എസ്.ടി.എ തലശ്ശേരി നോര്‍ത്ത് സബ്ജില്ല നിര്‍മ്മിച്ച് നല്‍കിയ വീടിന്റെ താക്കോല്‍ദാനം "
english_title: "KSTA Thalassery North sub-district "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/182258/ksta-thalassery-north-sub-district"
published_at: "2024-02-05T14:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c0a904c1117_IMG-20240205-WA0525.jpg"
keywords: []
---

# #KSTA|  'കുട്ടിക്കൊരു വീട് ': കെ.എസ്.ടി.എ തലശ്ശേരി നോര്‍ത്ത് സബ്ജില്ല നിര്‍മ്മിച്ച് നല്‍കിയ വീടിന്റെ താക്കോല്‍ദാനം 

> **Lead Summary:** **തളിപ്പറമ്പ്**: സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കെ.എസ്.ടി.എ തലശ്ശേരി നോര്‍ത്ത് സബ്ജില്ല നിർമ്മിച്ച് നല്‍കിയ വീടിന്റെ താക്കോല്‍ ദാനം നടന്നു. കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ നേതൃത്വത്തില്‍ 'കുട്ടിക്കൊരു വീട് ' പദ്ധതി പ്രകാരം നിര്‍മ്മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ ദാനം സി.പി.ഐ.എം ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍ നിര്‍വ്വഹിച്ചു.

## Article Content

**തളിപ്പറമ്പ്**: സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കെ.എസ്.ടി.എ തലശ്ശേരി നോര്‍ത്ത് സബ്ജില്ല നിർമ്മിച്ച് നല്‍കിയ വീടിന്റെ താക്കോല്‍ ദാനം നടന്നു. കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ നേതൃത്വത്തില്‍ 'കുട്ടിക്കൊരു വീട് ' പദ്ധതി പ്രകാരം നിര്‍മ്മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ ദാനം സി.പി.ഐ.എം ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍ നിര്‍വ്വഹിച്ചു.

കമ്മറ്റി ചെയര്‍മാന്‍ കോങ്കി രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കെ.എസ്.ടി.എ സംസ്ഥാന വൈസ് പ്രസിഡന്റ് എ.കെ. ബീന, കെ. ശശിധരന്‍, പിണറായി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ. രാജീവന്‍, കെ.സി. മഹേഷ്, കെ.സി. സുധീര്‍, പി. ബിന്ദു, മിഥുന്‍ മുകുന്ദന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങില്‍വെച്ച് വീട് നിര്‍മ്മിക്കുന്നതിന് സൗജന്യമായി സ്ഥലം നല്‍കിയ കെ.പി ജ്യോതിയെ ആദരിച്ചു.

കോഴൂര്‍ യു.പി.സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ സൂര്യ കൃഷ്ണ, ആര്യ കൃഷ്ണ, ലിയ കൃഷ്ണ എന്നിവരും അമ്മയും ഉള്‍പ്പെടുന്ന നിര്‍ധന കുടുംബത്തിനാണ് കെ.എസ്.ടി.എ വീട് നിര്‍മ്മിച്ചു നല്‍കിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/182258/ksta-thalassery-north-sub-district)