---
title: "ഏലപ്പീടിക സെൻ്റ് സെബാസ്റ്റ്യൻസ് എൽ . പി സ്കൂളിൽ വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും സംഘടിപ്പിച്ചു"
english_title: "Elapeedika"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/182262/elapeedika"
published_at: "2024-02-05T15:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c0ac26a7b9f_IMG-20240205-WA0039.jpg"
keywords: []
---

# ഏലപ്പീടിക സെൻ്റ് സെബാസ്റ്റ്യൻസ് എൽ . പി സ്കൂളിൽ വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും സംഘടിപ്പിച്ചു

> **Lead Summary:** **ഏലപ്പീടിക**: ഏലപ്പീടിക സെൻ്റ് സെബാസ്റ്റ്യൻസ് എൽ .പി സ്കൂളിൽ നാല്പതാമത് വാർഷികാഘോഷം സംഘടിപ്പിച്ചു.35 വർഷത്തെ സേവനത്തിനുശേഷം സർവീസിൽ നിന്ന് വിരമിക്കുന്ന പ്രധാന അധ്യാപിക മേരി സെബാസ്റ്റ്യന് യാത്രയയപ്പും നൽകി. കണിച്ചാർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആൻറണി സെബാസ്റ്റ്യൻ ഉദ്ഘാടനം നിർവഹിച്ചു.

## Article Content

**ഏലപ്പീടിക**: ഏലപ്പീടിക സെൻ്റ് സെബാസ്റ്റ്യൻസ് എൽ .പി സ്കൂളിൽ നാല്പതാമത് വാർഷികാഘോഷം സംഘടിപ്പിച്ചു.35 വർഷത്തെ സേവനത്തിനുശേഷം സർവീസിൽ നിന്ന് വിരമിക്കുന്ന പ്രധാന അധ്യാപിക മേരി സെബാസ്റ്റ്യന് യാത്രയയപ്പും നൽകി. കണിച്ചാർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആൻറണി സെബാസ്റ്റ്യൻ ഉദ്ഘാടനം നിർവഹിച്ചു.

സെമിനാരി വില്ല മാനേജർ  ഫാ. ഫ്രാൻസിസ് കരിപ്പുകാട്ടിൽ. അധ്യക്ഷത വഹിച്ചു. കണിച്ചാർ ഗ്രാമപഞ്ചായത്ത് മെമ്പർ  ജിമ്മി എബ്രഹാം , സ്റ്റാഫ് സെക്രട്ടറി  സജി പി എ, ബിനു കളത്തിൽ, സ്കൂൾ ലീഡർ കാശിനാഥ് ടി ജെ എന്നിവർ ആശംസകൾ അർപ്പിച്ചു. എലപ്പീടിക സ്കൂൾ മാനേജർ റവ. ഫാ.ജിജോ വാത്തേലിൽ സ്വാഗതവും ജനറൽ കൺവീനർ  സിനോ ജോസ് നന്ദിയും രേഖപ്പെടുത്തി.

കുട്ടികൾക്കുള്ള സമ്മാനങ്ങൾ ഫാ. ഫ്രാൻസിസ് കരിപ്പുകാട്ടിൽ വിതരണം ചെയ്തു. സർവീസിൽ നിന്ന് വിരമിക്കുന്ന ഹെഡ്മിസ്ട്രസ്  മേരി സെബാസ്റ്റ്യനെ പഞ്ചായത്ത് പ്രസിഡണ്ട്  ആൻറണി സെബാസ്റ്റ്യൻ പൊന്നാട അണിയിച്ച് ആദരിച്ചു . പി.ടി.എയുടെയും അധ്യാപകരുടെയും വക ഉപഹാരങ്ങളും നൽകി. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/182262/elapeedika)