---
title: "#peravoor | പേരാവൂർ താലൂക്ക് ആശുപത്രിയുടെ ശോചനീയാവസ്ഥ: ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ നേതാക്കൾ ആരോഗ്യമന്ത്രിയെ കണ്ടു"
english_title: "Peravoor Taluk Hospital: Peravoor Congress Leaders met the Health Minister"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/182293/peravoor-taluk-hospital-peravoor-congress-leaders-met-the-health-minister"
published_at: "2024-02-05T17:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c0c8122a3a6_veena_george.jpg"
keywords: []
---

# #peravoor | പേരാവൂർ താലൂക്ക് ആശുപത്രിയുടെ ശോചനീയാവസ്ഥ: ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ നേതാക്കൾ ആരോഗ്യമന്ത്രിയെ കണ്ടു

> **Lead Summary:** **പേരാവൂർ:** താലൂക്ക് ആശുപത്രിയുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പേരാവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി നേതാക്കൾ ആരോഗ്യമന്ത്രി വീണ ജോർജിനെ കണ്ട് നിവേദനം കൈമാറി. 2021ൽ താലൂക്ക് ആശുപത്രിയെ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ ആക്കി ഉയർത്തുന്നതിനായി ബഹുനില കെട്ടിടത്തിന് തറക്കല്ലിട്ടുവെങ്കിലും തുടർ പ്രവർത്തനങ്ങൾ നടക്കാതെ ആശുപത്രിയുടെ പ്രവർത്തനം താറുമാറാവുകയായിരുന്നു. ഈ ദുരവസ്ഥ ചൂണ്ടിക്കാണിച്ചുകൊണ്ട് പേരാവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പേരാവൂരിൽ സംഘടിപ്പിച്ച ഉപവാസത്തോടനുബന്ധിച്ച് പൊതുജനങ്ങളിൽ നിന്ന് ഒപ്പ് ശേഖരിച്ച് ഭീമഹർജി തയ്യാറാക്കിയിരുന്നു. അഡ്വ : സണ്ണി ജോസഫ് എംഎൽഎയുടെ നേതൃത്വത്തിൽ തിരുവന്തപുരത്തെത്തിയ നേതാക്കൾ ഹർജി ആരോഗ്യമന്ത്രി വീണ ജോർജിനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും കൈമാറി. പേരാവൂർ താലൂക്ക് ആശുപത്രിയിൽ നിലവിലുള്ള ഡോക്ടർമാരുടെ ഒഴിവുകൾ നികത്തണമെന്നും ഹർജിയിൽ ആവശ്യപെട്ടിട്ടുണ്ട്.

## Article Content

**പേരാവൂർ:** താലൂക്ക് ആശുപത്രിയുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പേരാവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി നേതാക്കൾ ആരോഗ്യമന്ത്രി വീണ ജോർജിനെ കണ്ട് നിവേദനം കൈമാറി. 2021ൽ താലൂക്ക് ആശുപത്രിയെ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ ആക്കി ഉയർത്തുന്നതിനായി ബഹുനില കെട്ടിടത്തിന് തറക്കല്ലിട്ടുവെങ്കിലും തുടർ പ്രവർത്തനങ്ങൾ നടക്കാതെ ആശുപത്രിയുടെ പ്രവർത്തനം താറുമാറാവുകയായിരുന്നു. ഈ ദുരവസ്ഥ ചൂണ്ടിക്കാണിച്ചുകൊണ്ട് പേരാവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പേരാവൂരിൽ സംഘടിപ്പിച്ച ഉപവാസത്തോടനുബന്ധിച്ച് പൊതുജനങ്ങളിൽ നിന്ന് ഒപ്പ് ശേഖരിച്ച് ഭീമഹർജി തയ്യാറാക്കിയിരുന്നു. അഡ്വ : സണ്ണി ജോസഫ് എംഎൽഎയുടെ നേതൃത്വത്തിൽ തിരുവന്തപുരത്തെത്തിയ നേതാക്കൾ ഹർജി ആരോഗ്യമന്ത്രി വീണ ജോർജിനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും കൈമാറി. പേരാവൂർ താലൂക്ക് ആശുപത്രിയിൽ നിലവിലുള്ള ഡോക്ടർമാരുടെ ഒഴിവുകൾ നികത്തണമെന്നും ഹർജിയിൽ ആവശ്യപെട്ടിട്ടുണ്ട്.

വിഷയത്തിന്റെ ഗൗരവം തനിക്കറിയാമെന്നും എട്ടിലധികം തവണ അഡ്വ:സണ്ണി ജോസഫ് എംഎൽഎ പ്രസ്തുത വിഷയം തന്റെ ശ്രദ്ധയിൽ പെടുത്തിയുട്ടുണ്ടെന്നും മന്ത്രി വീണ ജോർജ് അറിയിച്ചു. വിഷയത്തിന്റെ ഗൗരവം ഉൾക്കൊണ്ടുകൊണ്ട് ആശുപത്രിയുടെ നിർമ്മാണ പ്രവർത്തനം ഉടൻ ആരംഭിക്കുമെന്നും മന്ത്രി ഉറപ്പുനൽകി.

ആരോഗ്യവകുപ്പ് മന്ത്രിയുമായി സംസാരിച്ച് എത്രയും പെട്ടെന്ന് വിഷയത്തിൽ പരിഹാരം കാണാൻ ശ്രമിക്കുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ നേതാക്കളെ അറിയിച്ചു. അഡ്വ: സണ്ണി ജോസഫ് എം.എൽ.എയുടെ നേതൃത്വത്തിലുള്ള നിവേദകസംഘത്തിൽ ഡി.സി.സി. ജനറൽ സെക്രട്ടറി ബൈജു വർഗ്ഗീസ്, പേരാവൂർബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി ജൂബിലി ചാക്കോ, ബ്ലോക്ക്കോൺഗ്രസ് കമ്മിറ്റിയുടെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ എം ഗിരീഷ് എന്നിവരും ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/182293/peravoor-taluk-hospital-peravoor-congress-leaders-met-the-health-minister)