---
title: "#Cultivation |    “മഞ്ച" ജൈവ മഞ്ഞൾ കൃഷി വിളവെടുപ്പ് നടത്തി "
english_title: "“Mancha” Organic Turmeric Cultivation Harvested"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/182299/mancha-organic-turmeric-cultivation-harvested"
published_at: "2024-02-05T17:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c0eb5be9eed_IMG-20240205-WA0549.jpg"
keywords: []
---

# #Cultivation |    “മഞ്ച" ജൈവ മഞ്ഞൾ കൃഷി വിളവെടുപ്പ് നടത്തി 

> **Lead Summary:** **മാനന്തവാടി: **നാഷണൽ ആയുഷ് മിഷന്റെ മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ആയുഷ് ഗ്രാമവും തിരുനെല്ലി ഗ്രാമ പഞ്ചായത്തും ഭാരതീയ ചികിത്സാ വകുപ്പും സംയുക്തമായി നടത്തിയ ജൈവ മഞ്ഞൾ കൃഷി വിളവെടുപ്പ് നടത്തി.ആദിവാസി ശാക്തീകരണവും ഔഷധ സസ്യകൃഷി പ്രോത്സഹനവും മുന്നിൽ കണ്ടുകൊണ്ട് ഗോത്ര ജനതയ്ക്കായി നടപ്പിലാക്കുന്ന വയനാടൻ ജൈവ മഞ്ഞൾ കൃഷി പദ്ധതിയാണ് മഞ്ച. തിരുനെല്ലി പഞ്ചായത്തിലെ കൊല്ലിമൂല ഊരിൽ അവരുടെ തന്നെ ഒരേക്കർ സ്ഥലത്താണ് കൃഷി നടത്തിയത്. പദ്ധതിയുമായി സഹകരിക്കാൻ തയ്യാറായ പതിനൊന്ന് ഗുണഭോക്താക്കൾ കർഷക സ്വാശ്രയ സംഘം രൂപികരിച്ചാണ് പ്രവർത്തനങ്ങൾ നടത്തിയത്.

## Article Content

**മാനന്തവാടി: **നാഷണൽ ആയുഷ് മിഷന്റെ മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ആയുഷ് ഗ്രാമവും തിരുനെല്ലി ഗ്രാമ പഞ്ചായത്തും ഭാരതീയ ചികിത്സാ വകുപ്പും സംയുക്തമായി നടത്തിയ ജൈവ മഞ്ഞൾ കൃഷി വിളവെടുപ്പ് നടത്തി.ആദിവാസി ശാക്തീകരണവും ഔഷധ സസ്യകൃഷി പ്രോത്സഹനവും മുന്നിൽ കണ്ടുകൊണ്ട് ഗോത്ര ജനതയ്ക്കായി നടപ്പിലാക്കുന്ന വയനാടൻ ജൈവ മഞ്ഞൾ കൃഷി പദ്ധതിയാണ് മഞ്ച. തിരുനെല്ലി പഞ്ചായത്തിലെ കൊല്ലിമൂല ഊരിൽ അവരുടെ തന്നെ ഒരേക്കർ സ്ഥലത്താണ് കൃഷി നടത്തിയത്. പദ്ധതിയുമായി സഹകരിക്കാൻ തയ്യാറായ പതിനൊന്ന് ഗുണഭോക്താക്കൾ കർഷക സ്വാശ്രയ സംഘം രൂപികരിച്ചാണ് പ്രവർത്തനങ്ങൾ നടത്തിയത്.

മഞ്ചയുടെ വിത്തുനടീൽ ഉദ്ഘാടനം 2023 ജൂൺ മാസം നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയായി വിളവെടുപ്പ് ഉത്സവം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജസ്റ്റിൻ ബേബി നിർവ്വഹിച്ചു. ചടങ്ങിൽ തിരുനെല്ലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.വി. ബാലകൃഷ്ണ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാൻ്റിങ് കമ്മറ്റി ചെയർപേഴ്സൺ ഹരീന്ദ്രൻ പി.എൻ. സ്വാഗതം പറഞ്ഞു. ആയുഷ്ഗ്രാമം നോഡൽ ഓഫീസർ ഡോ. ഗണേഷ്. ആർ പദ്ധതി വിശദീകരണം നടത്തി.

മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കെ. ജയഭാരതി, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വിമല ബി.എൻ , ഡോ. ശാന്തിനി, മെഡിക്കൽ ഓഫീസർ ഡോ. ക്രിസ്റ്റി.ജെ. തുണ്ടിപ്പറമ്പിൽ, എ.ഡി.എസ് പ്രസിഡൻ്റ് ശാന്താ ബാലൻ, സെക്രട്ടറി ലിജ രവീന്ദ്രൻ, ജോഗി പെരുമാൾ, ശാന്ത തുടങ്ങിയവർ സംസാരിച്ചു. ആയുഷ് ഗ്രാമം സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ ഡോ.സിജോ കുര്യാക്കോസ് നന്ദി പറഞ്ഞു.

ഗുണഭോക്താക്കൾക്ക് മാന്യമായ വില ഉറപ്പാക്കുന്നതിനുള്ള ക്രമീകരണങ്ങളും മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ ഉണ്ടാകുന്നതിനുള്ള പ്രവർത്തനങ്ങളും തുടർന്നുള്ള ചെയ്യുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/182299/mancha-organic-turmeric-cultivation-harvested)