---
title: "#reptile | 'അഗസ്ത്യഗാമ എഡ്ജ്': ഉരഗജീവികളുടെ കൂട്ടത്തിലേക്ക് വ്യത്യസ്തനായ ഒരു അതിഥികൂടി "
english_title: " 'Agastyagama Edge'"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/182303/agastyagama-edge"
published_at: "2024-02-05T17:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c0cdc499c52_IMG-20240205-WA0550.jpg"
keywords: []
---

# #reptile | 'അഗസ്ത്യഗാമ എഡ്ജ്': ഉരഗജീവികളുടെ കൂട്ടത്തിലേക്ക് വ്യത്യസ്തനായ ഒരു അതിഥികൂടി 

> **Lead Summary:** ഉരഗ ജീവികളുടെ കൂട്ടത്തിലേക്ക് വ്യത്യസ്തനായ ഒരു അതിഥി കൂടിയെത്തുന്നു. അഗസ്ത്യഗാമ എഡ്ജ് എന്ന ശാസ്ത്ര നാമത്തിലുള്ള വടക്കൻ കങ്കാരു ഓന്താണ് പുതിയ അതിഥി. ഇടുക്കി ജില്ലയിലെ കുളമാവ് പ്രദേശത്ത് നിന്നാണ് ഇതിനെ കണ്ടെത്തിയത്.

## Article Content

ഉരഗ ജീവികളുടെ കൂട്ടത്തിലേക്ക് വ്യത്യസ്തനായ ഒരു അതിഥി കൂടിയെത്തുന്നു. അഗസ്ത്യഗാമ എഡ്ജ് എന്ന ശാസ്ത്ര നാമത്തിലുള്ള വടക്കൻ കങ്കാരു ഓന്താണ് പുതിയ അതിഥി. ഇടുക്കി ജില്ലയിലെ കുളമാവ് പ്രദേശത്ത് നിന്നാണ് ഇതിനെ കണ്ടെത്തിയത്.

> ജർമ്മനി ആസ്ഥാനമായി പ്രസിദ്ധീകരിക്കുന്ന ''വെർട്ടിബ്രേറ്റ് സുവോളജി " എന്ന ശാസ്ത്ര പ്രസിദ്ധീകരണത്തിലാണ് വടക്കൻ കങ്കാരു ഓന്തിനെക്കുറിച്ച് പരാമർശിക്കുന്നത്. 5.5 മുതൽ എട്ട് സെൻ്റീമീറ്റർ വരെയാണ് ഇതിൻ്റെ നീളം. സാധാരണ ഓന്തുകളെപ്പോലെ മരം കയറാത്ത ഇവ മണ്ണിൽ കരിയിലകൾക്കിടയിലാണ് താമസം. ഡോ. സന്ദീപ്ദാസ്, ഡോ. കെ.പി. രാജ്കുമാർ, ഡോ. മുഹമ്മദ് ജാഫർ പാലോട് , ഡോ. കെ. സുബിൻ എന്നിവരുടെ നേതൃത്വത്തിലുള്ള പഠനത്തിലാണ് വടക്കൻ കങ്കാരു ഓന്തുകളെ തിരിച്ചറിഞ്ഞത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/182303/agastyagama-edge)