---
title: "#Landslide |  മലപ്പുറത്ത് മണ്ണിടിഞ്ഞുവീണ് മൂന്നു പേർക്ക് പരിക്ക്; ഒരാൾ മണ്ണിനടിയിൽ"
english_title: "Landslide on Malappuram "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/182304/landslide-on-malappuram"
published_at: "2024-02-05T17:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c0d014eb8a6_Screenshot_2024-02-05-17-36-34-30_40deb401b9ffe8e1df2f1cc5ba480b12.jpg"
keywords: []
---

# #Landslide |  മലപ്പുറത്ത് മണ്ണിടിഞ്ഞുവീണ് മൂന്നു പേർക്ക് പരിക്ക്; ഒരാൾ മണ്ണിനടിയിൽ

> **Lead Summary:** ** മലപ്പുറം: **മലപ്പുറം എടപ്പാൾ നടക്കാവിൽ മണ്ണിടിഞ്ഞുവീണ് മൂന്നു പേർക്ക് പരിക്ക്. ഒരാൾ മണ്ണിനടിയിൽ കുടുങ്ങി. മതിൽ നിർമാണത്തിനായി മണ്ണ് നീക്കുന്നതിനിടെയായിരുന്നു അപകടം. എടപ്പാൾ മാണൂർ നടക്കാവിൽ ഭാരതീയ വിദ്യാഭവൻ സ്കൂളിന് സമീപമാണ് അപകടം നടന്നത്. ബംഗാൾ സ്വദേശിയായ തൊഴിലാളിയാണ് മണ്ണിനടിയിൽ കുടുങ്ങിയത്. പൊലീസും ഫയർഫോഴ്സും രക്ഷാപ്രവർത്തനം തുടരുകയാണ്.

## Article Content

** മലപ്പുറം: **മലപ്പുറം എടപ്പാൾ നടക്കാവിൽ മണ്ണിടിഞ്ഞുവീണ് മൂന്നു പേർക്ക് പരിക്ക്. ഒരാൾ മണ്ണിനടിയിൽ കുടുങ്ങി. മതിൽ നിർമാണത്തിനായി മണ്ണ് നീക്കുന്നതിനിടെയായിരുന്നു അപകടം. എടപ്പാൾ മാണൂർ നടക്കാവിൽ ഭാരതീയ വിദ്യാഭവൻ സ്കൂളിന് സമീപമാണ് അപകടം നടന്നത്. ബംഗാൾ സ്വദേശിയായ തൊഴിലാളിയാണ് മണ്ണിനടിയിൽ കുടുങ്ങിയത്. പൊലീസും ഫയർഫോഴ്സും രക്ഷാപ്രവർത്തനം തുടരുകയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/182304/landslide-on-malappuram)