---
title: "#PKJayalakshmi | വയനാടിന് ചരിത്രത്തിലെ ഏറ്റവും വലിയ അവഗണന: പി.കെ. ജയലക്ഷ്മി "
english_title: "Biggest neglect in history for Wayanad: P.K. Jayalakshmi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/182306/biggest-neglect-in-history-for-wayanad-pk-jayalakshmi"
published_at: "2024-02-05T17:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c0d1bc20abc_._._.jpg"
keywords: []
---

# #PKJayalakshmi | വയനാടിന് ചരിത്രത്തിലെ ഏറ്റവും വലിയ അവഗണന: പി.കെ. ജയലക്ഷ്മി 

> **Lead Summary:** **കൽപ്പറ്റ: **സംസ്ഥാന ബഡ്ജറ്റുകളിൽ ഇന്ന് വരെ ഇല്ലാത്ത വിധം ചരിത്രത്തിലെ ഏറ്റവും വലിയ അവഗണനയാണ് ഇത്തവണ ഉണ്ടായതെന്ന് എ.ഐ.സി.സി. അംഗം പി.കെ. ജയലക്ഷ്മി. വയനാടിൻ്റെ കാർഷിക, ടൂറിസം മേഖല, വിദ്യാഭ്യാസ-ആരോഗ്യ മേഖല, വയനാട് മെഡിക്കൽ കോളേജ്, എയർ സ്ട്രിപ്പ്, ചുരം ബദൽ പാത തുടങ്ങി ഒരു വിഭാഗത്തിലും ഒരു രൂപ പോലും വകയിരുത്താൻ എൽ.ഡി.എഫ്. തയ്യാറായില്ല. വയനാടിൻ്റെ അടിസ്ഥാന പ്രശ്നങ്ങളോട് ഇടതു സർക്കാർ മുഖം തിരിഞ്ഞ് നിൽക്കുന്ന അതേ നിലപാട് ബഡ്ജറ്റിലും സ്വീകരിച്ചു. രൂക്ഷമായ വന്യമൃഗശല്യം നേരിടുന്ന മേഖലയായിട്ടും വന്യമൃഗശല്യ പ്രതിരോധ പ്രവർത്തനങ്ങൾക്ക് നാമമാത്ര തുക മാത്രം വകയിരുത്തിയത് പ്രതിഷേധാർഹമാണ്- വയനാട് പാക്കേജിന് എന്ത് സംഭവിച്ചുവെന്ന് ഇടതു സർക്കാർ വ്യക്തമാക്കണമെന്നും ജയലക്ഷ്മി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

## Article Content

**കൽപ്പറ്റ: **സംസ്ഥാന ബഡ്ജറ്റുകളിൽ ഇന്ന് വരെ ഇല്ലാത്ത വിധം ചരിത്രത്തിലെ ഏറ്റവും വലിയ അവഗണനയാണ് ഇത്തവണ ഉണ്ടായതെന്ന് എ.ഐ.സി.സി. അംഗം പി.കെ. ജയലക്ഷ്മി. വയനാടിൻ്റെ കാർഷിക, ടൂറിസം മേഖല, വിദ്യാഭ്യാസ-ആരോഗ്യ മേഖല, വയനാട് മെഡിക്കൽ കോളേജ്, എയർ സ്ട്രിപ്പ്, ചുരം ബദൽ പാത തുടങ്ങി ഒരു വിഭാഗത്തിലും ഒരു രൂപ പോലും വകയിരുത്താൻ എൽ.ഡി.എഫ്. തയ്യാറായില്ല. വയനാടിൻ്റെ അടിസ്ഥാന പ്രശ്നങ്ങളോട് ഇടതു സർക്കാർ മുഖം തിരിഞ്ഞ് നിൽക്കുന്ന അതേ നിലപാട് ബഡ്ജറ്റിലും സ്വീകരിച്ചു. രൂക്ഷമായ വന്യമൃഗശല്യം നേരിടുന്ന മേഖലയായിട്ടും വന്യമൃഗശല്യ പ്രതിരോധ പ്രവർത്തനങ്ങൾക്ക് നാമമാത്ര തുക മാത്രം വകയിരുത്തിയത് പ്രതിഷേധാർഹമാണ്- വയനാട് പാക്കേജിന് എന്ത് സംഭവിച്ചുവെന്ന് ഇടതു സർക്കാർ വ്യക്തമാക്കണമെന്നും ജയലക്ഷ്മി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/182306/biggest-neglect-in-history-for-wayanad-pk-jayalakshmi)