---
title: "യുവതിയെ വീട്ടിൽ കയറി ആക്രമിച്ച കേസിലെ പ്രതി റിമാൻഡിൽ"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/182324/iritty"
published_at: "2024-02-05T20:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c0f2a243534_PicsArt_02-05-08.04.06.jpg"
keywords: []
---

# യുവതിയെ വീട്ടിൽ കയറി ആക്രമിച്ച കേസിലെ പ്രതി റിമാൻഡിൽ

> **Lead Summary:** **ഇരിട്ടി: **പായംപഞ്ചായത്തിലെ കോളിക്കടവിൽ കുട്ടികളുമൊത്ത് താമസിക്കുന്ന പട്ടികജാതി യുവതിയെ വീട്ടിൽ കയറി ആക്രമിച്ച കേസിൽ മുൻ ഭർത്താവ് റിജു റിമാൻഡിൽ. വിവാഹ മോചനം നേടിയ ഇരുവരും പിരിഞ്ഞു താമസിക്കുകയായിരുന്നു. യുവതി വീണ്ടും വിവാഹിത അകാൻ പോകുന്നു എന്നറിഞ്ഞ പ്രതി വീട്ടിൽ കയറി അക്രമിക്കുകയായിരുന്നു.

## Article Content

**ഇരിട്ടി: **പായംപഞ്ചായത്തിലെ കോളിക്കടവിൽ കുട്ടികളുമൊത്ത് താമസിക്കുന്ന പട്ടികജാതി യുവതിയെ വീട്ടിൽ കയറി ആക്രമിച്ച കേസിൽ മുൻ ഭർത്താവ് റിജു റിമാൻഡിൽ. വിവാഹ മോചനം നേടിയ ഇരുവരും പിരിഞ്ഞു താമസിക്കുകയായിരുന്നു. യുവതി വീണ്ടും വിവാഹിത അകാൻ പോകുന്നു എന്നറിഞ്ഞ പ്രതി വീട്ടിൽ കയറി അക്രമിക്കുകയായിരുന്നു.

കത്തികാട്ടി കൊല്ലുമെന്ന് ഭീക്ഷണിപെടുത്തിയ പ്രതി യുവതിയെ ചവിട്ടി വീഴ്ത്തിയെന്നാണ് പരാതി. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ ഇരിട്ടി സിഐ ജിജീഷ്‌ന്റെ നേതൃത്വത്തിൽ എസ് ഐ മാരായ റെജി സ്കറിയ, സുനിൽ ജോസഫ് എന്നിവർ ചേർന്ന് വയനാട്ടിൽ വെച്ച് ഇന്നലെ കസ്റ്റഡിയിൽ എടുത്തു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു. ഇരിട്ടി എഎസ്പി യോഗേഷ് മന്ദയ്യ ഐപിഎസ്നാണ് കേസിന്റെ അന്വേഷണ ചുമതല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/182324/iritty)