---
title: "എസ്‌എഫ്‌ഐ പ്രവര്‍ത്തകയെ പീഡിപ്പിച്ച്‌ ഒൻപത് ലക്ഷം തട്ടി; ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍"
english_title: "Arrested "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/182327/arrested"
published_at: "2024-02-05T21:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c101e27a882_n58057800817071476575868ef72f2b31e4e4cf430042b7aa706b1ec7a3767be255464f2401f0add6e8613c.jpg"
keywords: []
---

# എസ്‌എഫ്‌ഐ പ്രവര്‍ത്തകയെ പീഡിപ്പിച്ച്‌ ഒൻപത് ലക്ഷം തട്ടി; ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

> **Lead Summary:** **കൊല്ലം: **ശാസ്താംകോട്ടയില്‍ എസ്‌എഫ്‌ഐ പ്രവർത്തകയായ കോളജ് വിദ്യാർഥിനിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച്‌ ഒൻപത് ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ ഡിവൈഎഫ്‌ഐ നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പടിഞ്ഞാറേ കല്ലട കോയിക്കല്‍ സ്വദേശിയും ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവുമായ വിശാഖാണ് അറസ്റ്റിലായത്. ബലാല്‍സംഗം, പട്ടികജാതി പീഡനം, വഞ്ചന എന്നീ വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

## Article Content

**കൊല്ലം: **ശാസ്താംകോട്ടയില്‍ എസ്‌എഫ്‌ഐ പ്രവർത്തകയായ കോളജ് വിദ്യാർഥിനിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച്‌ ഒൻപത് ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ ഡിവൈഎഫ്‌ഐ നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പടിഞ്ഞാറേ കല്ലട കോയിക്കല്‍ സ്വദേശിയും ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവുമായ വിശാഖാണ് അറസ്റ്റിലായത്. ബലാല്‍സംഗം, പട്ടികജാതി പീഡനം, വഞ്ചന എന്നീ വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

2022 ഒക്‌ടോബറില്‍ എസ്‌എഫ്‌ഐ മാതൃകം പരിപാടിക്കിടെയാണ് ഇരുവരും പരിചയത്തിലായത്. പിന്നീട് നവമാധ്യമങ്ങളിലൂടെ ബന്ധം തുടർന്നതോടെ പ്രണയത്തിലായി. ബന്ധം മുതലെടുത്ത് ഇയാള്‍ പെണ്‍കുട്ടിയില്‍ നിന്നും പലപ്പോഴായി പണം വാങ്ങിയെടുക്കുകയായിരുന്നു.

പ്രതിയുടെ ഇരുചക്ര വാഹനത്തിന്‍റെ സിസി ഉള്‍പ്പടെ പെണ്‍കുട്ടിയാണ് അടച്ചിരുന്നത്. മാതാവിന്‍റെ ഗൂഗിള്‍ പേ അക്കൗണ്ട് വഴിയായാണ് പെണ്‍കുട്ടി പണം നല്‍കിയിരുന്നത്. ഇതു കൂടാതെ നേരിട്ട് മൂന്ന് ലക്ഷം രൂപ ഇയാള്‍ക്ക് നല്‍കിയെന്നും പെണ്‍കുട്ടിയുടെ പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഇതിനിടെ ഇയാള്‍ മറ്റൊരു പെണ്‍കുട്ടിയുമായി അടുപ്പത്തിലായി. ഇതോടെയാണ് എസ്‌എഫ്‌ഐ പ്രവർത്തക കുടുംബം മുഖേന ശനിയാഴ്ച പോലീസില്‍ പരാതി നല്‍കിയത്.

സ്ഥിരം മദ്യപാനിയായ വിശാഖിനെതിരെ ശാസ്താംകോട്ട പോലീസില്‍ വേറെ കേസുകള്‍ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സമാനമായ മറ്റൊരു പരാതിയും വിശാഖിനെതിരെയുണ്ടായിരുന്നെങ്കിലും ആ കേസ് ഒത്തുതീർപ്പായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/182327/arrested)