---
title: "യാത്രക്കാരുടെ ഇടയിലേക്ക് കെഎസ്‌ആര്‍ടിസി ബസ് പാഞ്ഞുകയറി: ആറുപേര്‍ക്ക് പരിക്ക്"
english_title: "Ksrtc injury "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/182328/ksrtc-injury"
published_at: "2024-02-05T21:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c102b3b1ea6_n5805866601707147876263bc98b101cc652b882c5797373ea357430ce584eaf4593f3b8277fa0f66a3da31.jpg"
keywords: []
---

# യാത്രക്കാരുടെ ഇടയിലേക്ക് കെഎസ്‌ആര്‍ടിസി ബസ് പാഞ്ഞുകയറി: ആറുപേര്‍ക്ക് പരിക്ക്

> **Lead Summary:** **നെയ്യാറ്റിന്‍കര:** നെയ്യാറ്റിന്‍കര കെഎസ്‌ആര്‍ടിസി ഡിപ്പോയില്‍ നിയന്ത്രണം വിട്ട ബസ് ഇടിച്ച്‌ കയറിയുണ്ടായ അപകടത്തില്‍ രണ്ടു വയസുള്ള കുഞ്ഞ് ഉള്‍പ്പെടെ ആറു പേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച വൈകുന്നേരം നാലിനുണ്ടായ അപകടത്തില്‍ ചെങ്കല്‍ സ്വദേശി ലതകുമാരി മഞ്ചവിളാകം സ്വദേശികളായ സൂര്യ , ശ്രീകല , ആദിത്യ , നിലമാമൂട് സ്വദേശി ശാന്തി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

## Article Content

**നെയ്യാറ്റിന്‍കര:** നെയ്യാറ്റിന്‍കര കെഎസ്‌ആര്‍ടിസി ഡിപ്പോയില്‍ നിയന്ത്രണം വിട്ട ബസ് ഇടിച്ച്‌ കയറിയുണ്ടായ അപകടത്തില്‍ രണ്ടു വയസുള്ള കുഞ്ഞ് ഉള്‍പ്പെടെ ആറു പേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച വൈകുന്നേരം നാലിനുണ്ടായ അപകടത്തില്‍ ചെങ്കല്‍ സ്വദേശി ലതകുമാരി മഞ്ചവിളാകം സ്വദേശികളായ സൂര്യ , ശ്രീകല , ആദിത്യ , നിലമാമൂട് സ്വദേശി ശാന്തി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മഞ്ചവിളാകം - കാരക്കോണം ഭാഗത്തേ യ്ക്കുള്ള ബസ് സര്‍വീസ് നടത്താനായി ഡിപ്പോയില്‍ എത്തിക്കുന്നതിനിടയില്‍ നിയന്ത്രണം തെറ്റി യാത്രക്കാര്‍ നിന്ന ഭാഗത്തേക്ക് ഇടിച്ചു കയറുകയായിരുന്നു. 

ബസ് നിയന്ത്രണം വിട്ട് വരുന്നതു കണ്ട് പലരും ഓടി മാറിയതിനാല്‍ വൻ ദുരന്തം ഒഴിവായി.ബ്രേക്കിലെ തകരാറാണ് അപകടകാരണമെന്ന് കെഎസ്‌ആര്‍ടിസി അധികൃതർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/182328/ksrtc-injury)