---
title: "കൊട്ടിയൂർ വെങ്ങലോടി കോളനിയിൽ ഷെഡിന് തീയിട്ടു; ഒരാൾ അറസ്റ്റിൽ"
english_title: "Arrested "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/182329/arrested"
published_at: "2024-02-05T21:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c104f9302e1_IMG-20240205-WA0004.jpg"
keywords: []
---

# കൊട്ടിയൂർ വെങ്ങലോടി കോളനിയിൽ ഷെഡിന് തീയിട്ടു; ഒരാൾ അറസ്റ്റിൽ

> **Lead Summary:** **കൊട്ടിയൂർ: **ആദിവാസി കുടുംബം താമസിക്കുന്ന ഷെഡ് തീവച്ചു നശിപ്പിച്ചു. വെങ്ങലോടി ആദിവാസി കോളനിയിലെ പുതിയവീട്ടിൽ ചന്ദ്രനും കുടുംബവും താമസിക്കുന്ന ഷെഡാണ് ബന്ധുവും അയൽവാസിയുമായ പുതിയവീട്ടിൽ അനീഷ് തീവച്ച് നശിപ്പിച്ചത്. ഷെഡ് പൂർണ്ണമായും കത്തി നശിച്ചു. അനീഷിനെ കേളകം പോലീസ് അറസ്റ്റ് ചെയ്തു.

## Article Content

**കൊട്ടിയൂർ: **ആദിവാസി കുടുംബം താമസിക്കുന്ന ഷെഡ് തീവച്ചു നശിപ്പിച്ചു. വെങ്ങലോടി ആദിവാസി കോളനിയിലെ പുതിയവീട്ടിൽ ചന്ദ്രനും കുടുംബവും താമസിക്കുന്ന ഷെഡാണ് ബന്ധുവും അയൽവാസിയുമായ പുതിയവീട്ടിൽ അനീഷ് തീവച്ച് നശിപ്പിച്ചത്. ഷെഡ് പൂർണ്ണമായും കത്തി നശിച്ചു. അനീഷിനെ കേളകം പോലീസ് അറസ്റ്റ് ചെയ്തു.

ശനിയാഴ്‌ച ഉണ്ടായ വഴക്കിനെ തുടർന്നാണ് തീയിട്ടതെന്നാണ് വിവരം. ഞായറാഴ്‌ച രാവിലെ 11 മണിയോടെയാണ് സംഭവം. വീട്ടുകാർ സ്ഥലത്തില്ലാത്ത സമയത്താണ് ഷെഡിന് തീയിട്ടത്.

ഷെഡിലുണ്ടായിരുന്ന വസ്ത്രങ്ങളും പാത്രങ്ങളും 30 കിലോ അരിയും മറ്റ് സാധനങ്ങളും കത്തി നശിച്ചു. ഓലയും ഷീറ്റും കൊണ്ടും നിർമിച്ച ഷെഡിലാണ് ചന്ദ്രനും കുടുംബവും താമസിക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/182329/arrested)